25 Wednesday
May , 2022
7.21 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

ഉത്തരകൊറിയ ട്രെയിനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു



മേഖലയിൽ സംഘർഷാവസ്ഥ വർധിപ്പിച്ച് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം. ട്രെയിനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ശനിയാഴ്ചയാണ് ഉത്തരകൊറിയ വ്യക്തമാക്കിയത്. ബൈഡൻ  ഭരണകൂടമേർപ്പെടുത്തിയ ഉപരോധത്തിനു മറുപടിയായാണ് മിസൈൽ പരീക്ഷണ വിവരം ഉത്തരകൊറിയ പുറത്തുവിട്ടത്. ഉത്തരകൊറിയ രണ്ടുമിസൈലുകൾ കടലിലേക്ക് വിക്ഷേപിച്ചതു കണ്ടെത്തിയതായും മൂന്നാമത്തേത് ഈ മാസം വിക്ഷേപിക്കുമെന്നും ദക്ഷിണ കൊറിയൻ സൈന്യം വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ട്രെയിനിൽ നിന്നുള്ള മിസൈൽ പരീക്ഷണം.

 

യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കെതിരേ ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണം ഉണ്ടായത്. അയൽരാജ്യങ്ങളെയും യുഎസിനെയും സമ്മർ​ദ്ദത്തിലാക്കുകയെന്ന കിം ജോങ് ഉന്നിന്റെ തന്ത്രത്തിന്റെ ഭാ​ഗമാണ് മിസൈൽ പരീക്ഷണപരമ്പരകളെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

 

ട്രെയിനിൽ നിന്നുള്ള മിസൈൽ പ്രയോ​ഗശേഷി പരീക്ഷിക്കുകയായിരുന്നു വെള്ളിയാഴ്ച ചെയ്തതെന്നും മിസൈൽ കടലിലെ ലക്ഷ്യസ്ഥാനം ഭേദിച്ചുവെന്നും ഉത്തരകൊറിയയുടെ ഔദ്യോ​ഗിക വാർത്താഏജൻസി ആയ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപോർട്ട് ചെയ്തു. താഴ്ന്നുപറക്കുന്ന ഈ മിസൈൽ മിസൈൽ പ്രതിരോധസംവിധാനങ്ങളുടെ കണ്ണിൽപെടാത്തതാണെന്ന് പ്രതിരോധവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

 

2021 സപ്തംബറിലും ഉത്തരകൊറിയ ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിച്ചിരുന്നു. അന്തർവാഹിനികളിൽ നിന്നടക്കം മിസൈൽ വിക്ഷേപിക്കുകയെന്ന ലക്ഷ്യവും ഉത്തരകൊറിയ വൈകാതെ പൂർത്തിയാക്കുമെന്നാണ് റിപോർട്ടുകൾ. 

 

January 15, 2022, 08:48 am

Advertisement

Advertisement