31 Sunday
May , 2020
10.33 PM
livenews logo
flash News
കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍

സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ്


നാ​ഗ്പൂർ: വിനായക് ദാമോദർ സവർക്കർക്ക് ഭാരതരത്ന നൽകാൻ ശുപാർശ ചെയ്യുമെന്ന് ബിജെപിയുടെ പ്രകടനപത്രികയ്ക്കെതിരേ ആഞ്ഞടിച്ച് മഹാരാഷ്ട്ര കോൺ​ഗ്രസ്. സവർക്കർക്ക് അല്ല മറിച്ച് ​ഗാന്ധി ഘാതകനായ നാഥുറാം ​ഗോഡ്സേക്കാണ് ബിജെപി ഭാരതരത്ന നൽകേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് മനീഷ് തിവാരി പരിഹസിച്ചു. മഹാത്മാ​ഗാന്ധിയെ വധിക്കാൻ ആസൂത്രണം നടത്തി എന്ന ആരോപണം മാത്രമാണ് സവർക്കെതിരേ ഉള്ളത്. എന്നാൽ നാഥുറാം ​ഗോഡ്സേ ആണ് ​ഗാന്ധിയെ വധിച്ചത്. ഈ വർഷമാണ് നാം ​ഗാന്ധിയുടെ 150ാം ജന്മവാർഷികം ആചരിച്ചത്. അതിനാൽ ഈ വേളയിൽ ​സവർക്കർക്കു പകരം ​​ഗോഡ്സേക്കു ഭാരതരത്ന നൽകണമെന്നാണ് ബിജെപിയോടു പറയാനുള്ളതെന്നും മനോജ് തിവാരി നാ​ഗ്പൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.

 

നേരത്തേ കോൺ​ഗ്രസ് നേതാവ് റാഷിദ് ആൽവിയും സമാന രീതിയിൽ പ്രതികരിച്ചിരുന്നു. സവർക്കർക്കു ശേഷം നാഥുറാം ​ഗോഡ്സേക്കും ഭാരത രത്ന നൽകണമെന്നായിരുന്നു റാഷിദ് ആൽവി പറഞ്ഞത്. ​സവർക്കറുടെ ചരിത്രം ഏവർക്കും അറിവുള്ളതാണ്. ​ഗാന്ധി വധത്തിൽ സവർക്കർക്കെതിരേയും ആരോപണമുണ്ട്. തെളിവിന്റെ അഭാവത്തിലാണ് സവർക്കർ മോചിതനായത്. ഇപ്പോൾ ബിജെപി സർക്കാർ പറയുന്നു സവർക്കർക്ക് ഭാരതരത്ന നൽകുമെന്ന്. അടുത്തത് ​ഗോഡ്സേക്ക് ആയിരിക്കുമെന്ന് താൻ ഭയപ്പെടുന്നുവെന്നായിരുന്നു റാഷിദ് ആൽവിയുടെ വാക്കുകൾ.

 

കഴിഞ്ഞദിവസമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവർ ചേർന്ന് പ്രകടനപത്രിക പുറത്തിറക്കിയത്. സവർക്കറെ കൂടാതെ മഹാത്മാ ജ്യോതിറാവു ഫൂലേ, സാവിത്രിഭായി ഫൂലേ എന്നിവരെയും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിക്കു ശുപാർശ ചെയ്യുമെന്നാണ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത്.

 

October 17, 2019, 11:32 am

Advertisement