23 Friday
August , 2019
3.25 AM
livenews logo
flash News
ഇതു ചാന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം തുഷാറിനെ കുടുക്കിയത് സിപിഐഎം: ബിജെപി എന്തു ചെയ്‌തെന്ന് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള ​ഗോമൃത്യു കേന്ദ്രമായി ബിജെപി നേതാവിന്റെ ​ഗോശാല; പശുക്കൾ കൂട്ടത്തോടെ ചത്തനിലയിൽ പി ചിദംബരത്തെ അഞ്ചുദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. എം.കെ മുനീര്‍ 22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല; ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​രച്ചടങ്ങ് കുളമാക്കി പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്; പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് പരിശോധന ഉരുളിനൊപ്പം ഒലിച്ചുപോയ പാതാറുകാരുടെ ജീവിതം ശൂന്യതയിൽ തുഷാര്‍ വെള്ളാപ്പള്ളിയെ എംഎ യൂസുഫലി 'രക്ഷിച്ചു' ശ്മശാനത്തിലേക്കു വഴി നിഷേധിച്ചു; ദലിതന്റെ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി

മാൻഹോളിലെ രക്തസാക്ഷിയും ഒരു നൗഷാദായിരുന്നു; സഹജീവി സ്നേഹത്തിലും സമാനതയൊഴുകുന്ന രണ്ട് മനുഷ്യസാ​ഗരങ്ങൾ

August 12, 2019, 13:15 pm

ഷിയാസ് ബിൻ ഫരീദ്

 

മനുഷ്യർക്കിടയിൽ പേരുകൾ കൊണ്ടും സ്വഭാവം കൊണ്ടും സമാനതകൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ പേരിലും സ്വഭാവത്തിലും സമാനതയുള്ള, ആ സ്വഭാവത്തിന്റെ കാര്യത്തിൽ മഹാസാ​ഗരമായ രണ്ടു മനുഷ്യർ. സഹജീവി സ്നേഹത്തിലും നന്മയിലും എല്ലാവരേയും അതിശയിപ്പിച്ച രണ്ടു നൗഷാദുമാർ. ഒരാൾ കോഴിക്കോടുകാരനും രണ്ടാമൻ കൊച്ചിക്കാരനും. മാനുഷിക സ്നേഹത്തിന്റെ കാര്യത്തിൽ അതിരുകൾ ഇല്ലെന്ന് തെളിയിച്ച്, അതിരില്ലാത്ത മനുഷ്യത്വത്തിന് ഉടമയായ വ്യക്തിത്വങ്ങൾ.

 

വയനാട്ടിലേയും നിലമ്പൂരിലേയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങൾ ശേഖരിക്കാനായി പോയ നടൻ രാജേഷ് ശർമയുടെ നേതൃത്തിലുള്ള സംഘത്തിന് തന്റെ ചെറിയ കടയിൽ നിന്ന് ആറു ചാക്ക് തുണികൾ നൽകി എല്ലാവരുടേയും പ്രാർഥനകളിലും ഹൃദയങ്ങളിലും ഇടംനേടിയ മാലിപ്പുറം ദേശി നൗഷാദാണ് ഈ വലിയ പെരുന്നാൾക്കാലത്തെ താരം.  ഇന്നലെയായിരുന്നു സംഭവം. നന്മയുള്ള മനസുകൾ തീർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് രണ്ടാം പ്രളയകാലത്തും ദുരിതബാധിതർക്കായി ഒഴുകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ. ഇതിനിടെയിലും പ്രവൃത്തിയിലെ വ്യത്യസ്ഥത കൊണ്ടാണ് നൗഷാദ് ഏവർക്കും പ്രിയപ്പെട്ടവനാകുന്നത്.

ബലി പെരുന്നാളിന്റെ തലേന്ന് തന്റെ ഉപജീവന മാർ​ഗത്തിന്റെ നല്ലൊരു പങ്കും ത്യജിച്ച്, അവ ബലി നൽകി യഥാർഥ ത്യാ​ഗത്തിന്റെ പ്രതീകമായ വലിയ മനുഷ്യൻ. മൊത്തക്കച്ചവടക്കാരായവർ പോലും കൊടുക്കാൻ മടിച്ചുനിന്നപ്പോഴും വലിയ കടക്കാർ പോലും തുച്ഛമായ രീതിയിൽ മാത്രം നൽകിയപ്പോഴുമാണ് കൊച്ചി ബ്രോഡ് വേയിലെ  സാധാരണക്കാരനായ ആ തുണിക്കച്ചവടക്കാരൻ സാധന ശേഖരണ സംഘത്തെ വിളിച്ചുകൊണ്ടുപോയി വാഹനം നിറയെ തുണികൾ ‍നൽകിയത്. "നാളെ പെരുന്നാളല്ലേ" എന്ന് ചോദിക്കുമ്പോൾ, "ഇതാണ് എന്റെ പെരുന്നാൾ, നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം, പിന്നെ ഇതൊന്നും കൊണ്ടല്ലല്ലോ നമ്മൾ നാളെ പോവുന്നത് എന്നൊക്കെ തിരിച്ചുചോദിക്കുന്ന അമ്പരപ്പിക്കുന്ന മനുഷ്യസ്നേഹി. 

 

നാലു വർഷം മുമ്പാണ് മറ്റൊരു മനുഷ്യസ്നേഹിയായ നൗഷാദ് ഊരും പേരും പോലും അറിയാത്തെയാളുകളെ രക്ഷിക്കാനായി മാൻഹോളിൽ ഇറങ്ങി സ്വജീവൻ തന്നെ ബലി നൽകിയത്. 2015 നവംബര്‍ 26നായിരുന്നു നാടിന്റെ ഞെട്ടിച്ച ദുരന്തമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ മാന്‍ഹോളില്‍ അകപ്പെട്ട ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്‌കര്‍ എന്നിവരെ രക്ഷിക്കാന്‍ ഇറങ്ങവെയാണ് ഓട്ടോ ഡ്രൈവറായ കരുവിശ്ശേരി മേപ്പക്കുടി നൗഷാദ് മരണത്തിന് കീഴടങ്ങിയത്. 

 

വീടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന നൗഷാദ്. എത് നേരത്തും സഹായവുമായി എവിടെയും എത്തുമായിരുന്നു. മാൻ​ഹോളിൽ ശ്വാസം കിട്ടാതെ പിടയുന്ന ആളുകളെ കണ്ടപ്പോൾ തന്റെ ജീവനേക്കാൾ അവരുടെ ജീവനാണ് അദ്ദേഹം വില നൽകിയത്. രക്ഷിക്കാനിറങ്ങാൻ പേടിച്ചും മടിച്ചും നിന്ന ആൾക്കൂട്ടത്തിൽ നിന്നും ആ വലിയ ഉദ്യമത്തിന് ഇറങ്ങിയത് നൗഷാദ് മാത്രമായിരുന്നു. മനസിൽ സ്നേഹത്തിന്റെ പ്രളയം പേറുന്ന, ഏവർക്കും മാതൃകയായ മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ പ്രളയകാലത്തും നാട് അതിജീവിക്കപ്പെടുന്നതെന്ന് ഉറപ്പാണ്.

August 12, 2019, 13:15 pm

Advertisement