14 Friday
August , 2020
4.18 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ദുബയ് എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ 5ജി സൗകര്യം


ദുബയ്: ദുബയ് എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ സൂപ്പർഫാസ്റ്റ് 5ജി കണക്ടിവിറ്റി ഏർപ്പെടുത്തിയതായി യുഎഇ ടെലികോം കമ്പനിയായ എത്തിസലാത്ത്. പശ്ചിമേഷ്യയിലെയും ഉത്തര ആഫ്രിക്കയിലെയും ആദ്യത്തെ 5ജി സേവനമേർപ്പെടുത്തിയ മെട്രോ സ്റ്റേഷനാണ് എത്തിസലാത്ത് എന്നും അധികൃതർ വ്യക്തമാക്കി.

 

ഒരു സെക്കന്റിൽ 1 ജിബിയിലേറെയാണ് 5 ജിയുടെ വേ​ഗത. 4ജിയേക്കാൾ 20 മടങ്ങ് അധികമാണ് 5ജി വേ​ഗതയെന്നും 4കെ റെസലൂഷനുള്ള വീഡിയോ തടസ്സം കൂടാതെ ലൈവ് സ്ട്രീമിങ് നടത്താനും ഇതിലൂടെ സാധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

 

പുതുതലമുറയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഏർപ്പെടുത്തുന്നതിന് 2014ൽ തന്നെ എത്തിസലാത്ത് കേബിൾ സ്ഥാപിച്ചുതുടങ്ങിയിരുന്നു. 2018ലാണ് യുഎഇയിലാദ്യമായി എത്തിസലാത്ത് 5ജി വയർലെസ് നെറ്റ് വർക്ക് അവതരിപ്പിച്ചത്. 2018 ജൂലൈയിൽ എക്സ്പോ 2020 ദുബയ് എത്തിസലാത്തിന്റെ ആദ്യ 5ജി കസ്റ്റമറുമായി.

 

സ്റ്റാന്റ് എലോൺ നെറ്റ് വർക്കിൽ സെക്കന്റിൽ 3.1 ജിബി ഡൗൺലോഡ് വേ​ഗത കൈവരിച്ചതായി എത്തിസലാത്ത് ഈ മാസമാദ്യം വ്യക്തമാക്കിയിരുന്നു.

 

ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ആ​ഗസ്ത് മാസത്തിൽ എത്തിസലാത്ത് 5ജി നെറ്റ് വർക്ക് ഏർപ്പെടുത്തുകയുണ്ടായി. നവംബറിൽ ഫോർമുല വൺ എത്തിഹാദ് എയർവേസ് അബൂദബി ​ഗ്രാൻഡ് പ്രിക്സ് 2019 വേദിയിലും എത്തിസലാത്ത് 5ജി കണക്ടിവേറ്റി നൽകി.

December 14, 2019, 16:23 pm

Advertisement

Advertisement