17 Thursday
October , 2019
3.44 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ദുബയിൽ മലയാളികൾക്കായി ഔദ്യോ​ഗിക കൂട്ടായ്മ രൂപീകരിക്കാൻ ധാരണ

October 06, 2019, 21:27 pm

ദുബയ്: ദുബയില്‍ മലയാളികള്‍ക്കായി ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബയ് കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി  അധികൃതരുമായി  നടത്തിയ ചര്‍ച്ചയിലാണിത്. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന ആവശ്യത്തെ കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതര്‍ അംഗീകരിച്ചു. ഇതിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.

 

യു എ ഇ യുടെ നിയമപരിധിക്കകത്ത് നിന്ന് കൊണ്ട് തന്നെ അസോസിയേഷന് അംഗീകാരം നല്‍കും. കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമദ് അബ്ദുല്‍ കരീം ജുല്‍ഫാറുമായാണ് ചര്‍ച്ച നടത്തിയത്. അസോസിയേഷന്‍  രൂപീകരണത്തിനും ഇത് സംബന്ധിച്ച മറ്റു നടപടികള്‍ക്കുമായി കേരള സര്‍ക്കാരിന്റെ കീഴില്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മലയാളി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നല്‍കിയായിരിക്കും അസോസിയേഷന്‍ രൂപീകരിക്കുക.

 


ദുബയിലെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന സഹകരണത്തിനും പിന്തുണക്കും കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതരോട് നന്ദി  അറിയിച്ചു. കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റി അധികൃതര്‍ക്ക് കേരളത്തിന്റെ ഉപഹാരമായി മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുള കണ്ണാടി സമ്മാനിച്ചു.ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി, ജോൺ ബ്രിട്ടാസ് തുടങ്ങിയവർ സംബന്ധിച്ചു

October 06, 2019, 21:27 pm

Advertisement