19 Friday
August , 2022
1.55 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ഒല ഇലക്ട്രിക് സ്കൂട്ടർ ടെസ്റ്റ് റൈഡ് ക്യാംപ് നവംബർ 30 വരെ കൊച്ചിയിൽ


 

ഒല ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്കായി ടെസ്റ്റ് റൈഡ് ക്യാംപുകൾ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ മറ്റു നഗരങ്ങളിലും ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കും.

 

ക്ഷണിക്കപ്പെട്ട ഉപഭോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ ഒല എസ്1, എസ്1 പ്രോ സ്കൂട്ടറുകളിൽ ടെസ്റ്റ് റൈഡിന് അവസരം ഒരുക്കുന്നത്. 20,000 രൂപയോ മുഴുവൻ തുകയോ അടച്ച് ബുക്ക് ചെയ്തവർക്കാണ് മുൻഗണന. ഒല എസ്1 ടെസ്റ്റ് റൈഡ് നടത്തി അനുഭവം പങ്കുവയ്ക്കുന്നതിനായി ക്യാംപിന് ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് ക്ഷണമുണ്ട്.

 

കൊച്ചിയിൽ എംജി റോഡിലെ സെൻറർ സ്ക്വയർ മാളിൽ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാംപ് നവംബർ 30 വരെയാണ്. ലോകത്തെ ഏറ്റവും വലിയ ആധുനിക ടൂ-വീലർ ഫാക്ടറിയായ ഒല ഫ്യൂച്ചർഫാക്ടറിയിലാണ് എസ്1, എസ്1 പ്രോ സ്കൂട്ടറുകളുടെ ഉൽപ്പാദനം.

 

മികച്ച രൂപകൽപ്പന, സാങ്കേതിക വിദ്യ, പ്രകടനം തുടങ്ങിയ സവിശേഷതകളെല്ലാം ഒല ഇലക്ട്രിക് സ്കൂട്ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നൂതനവും ആകർഷകവുമായ 10 നിറങ്ങളിൽ ഒല എസ്1 പ്രോയും അഞ്ച് നിറങ്ങളിൽ ഒല എസ്1 ഉം ലഭ്യമാണ്. ഒല എസ്1ന് 99,999 രൂപയാണ് എക്സ്-ഷോറൂം വില. ഒല എസ്1 പ്രോയ്ക്ക് 1,29,999 രൂപയാണ് വില(ഫെയിം സബ്സിഡി, ജിഎസ്ടി എന്നിവയുൾപ്പടെയാണ് വില. എന്നാൽ സംസ്ഥാന സബ്സിഡിയും മറ്റ് ചാർജുകളും ഉൾപ്പെട്ടിട്ടില്ല).

 

November 24, 2021, 22:15 pm

Advertisement

Advertisement