24 Friday
September , 2021
11.43 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഓൺലൈൻ വിൽപ്പന നാളെ മുതൽ



പ്രീബുക്കിങ് ആരംഭിച്ച ദിവസം തന്നെ റെക്കോഡിട്ടതാണ് ഒല ഇലക്ട്രിക് സ്കൂട്ടർ. ഇപ്പോഴിതാ സ്കൂട്ടറിന്റെ ഓൺലൈൻ വിൽപ്പന നാളെ മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. ലോക ഇലക്ട്രിക് വാഹന ദിനത്തിനു മുന്നോടിയായാണ് വിൽപ്പനയ്ക്കു തുടക്കം കുറിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആദ്യം വാങ്ങുന്നവർക്കു മാത്രമായിരിക്കും വാഹനം ലഭിക്കുക. പത്തു കളറുകളിലായാണ് ഒല എസ് 1, എസ് പ്രോ മോഡലുകൾ ലഭിക്കുക.

 

99999 രൂപ മുതൽ 129999 രൂപ വരെയാണ് ഇവയുടെ എക്സ് ഷോറൂം വില. സ്കൂട്ടർ വാങ്ങിയതിനു ശേഷം സർക്കാരുകളുടെ സബ്സിഡി ഉപഭോക്താക്കൾക്കു ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

 

2999 രൂപയാണ് എസ് 1ന്റെ ഇഎംഐ. എസ് 1 പ്രോയുടെ ഇഎംഐ 3199 രൂപയാണ്. 20000 രൂപയാണ് സ്കൂട്ടറിന് മുൻകൂറായി അടയ്ക്കേണ്ടത്. ബുക്കിങ് കാൻസൽ ചെയ്താൽ ഈ പണം തിരികെ നൽകുന്നതാണ്. സ്കൂട്ടർ ബുക്കിങ് ചെയ്യുന്ന സമയത്തു തന്നെ ഇൻഷുറൻസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്.

 

പ്രീബുക്കിങ് ആരംഭിച്ചപ്പോൾ ഒരു ദിവസം കൊണ്ട് 1 ലക്ഷത്തിലേറെ പേരാണ് ഒല സ്കൂട്ടറിന് ബുക്കിങ് നടത്തിയത്.

 

September 07, 2021, 18:00 pm

Advertisement

Advertisement