20 Monday
January , 2020
6.04 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

ഒമാനില്‍ മഴവെള്ളപ്പാച്ചിലില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി

June 04, 2019, 23:17 pm

മസ്‌ക്കത്ത്: ഒമാനില്‍ മഴവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. കുടുംബം ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് 60 കിലോമീറ്റര്‍ അകലെയാണ് 2 വയസ്സ് പ്രായമുള്ള കുട്ടിയുടെ മൃതദേഹം പ്രദേശവാസി കണ്ടെത്തിയത്. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പബ്ലിക് അതോറിറ്റിയാണ് മൃതദേഹം കണ്ടെത്തിയ കാര്യം അറിയിച്ചത്.


ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാപിതാക്കളും ഭാര്യയും മൂന്നു കുട്ടികളുമാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വാദി ബനി ഖാലിദിലൂടെയെത്തിയ മഴവെള്ളപ്പാച്ചിലില്‍പ്പെട്ടാണ് അപകടം. ഈന്തപ്പനയില്‍ പിടിച്ചുകിടന്ന സര്‍ദാര്‍ ഫസല്‍ അഹമ്മദ് രക്ഷപ്പെടുകയായിരുന്നു. മെയ് 18നായിരുന്നു സംഭവം.


സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാപിതാക്കളായ ഖറുല്ല സത്താര്‍, ഷബന ബീഗം, ഭാര്യ അര്‍ഷി ഖാന്‍, മകള്‍ സിദ്ര(4), മകന്‍ നൂഹ്(28 ദിവസം)എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തേ കിട്ടിയിരുന്നത്.

 

June 04, 2019, 23:17 pm

Advertisement