24 Monday
February , 2020
5.53 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് അന്തരിച്ചു


മസ്ക്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ്    അന്തരിച്ചു. 79 വയസ്സായിരുന്നു. ഏറെനാളായി അർബുദ രോ​ഗത്തിന് ചികിൽസയിലായിരുന്ന സുൽത്താൻ ഖാബൂസ് വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. സുൽത്താന്റെ മരണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോ​ഗിക ദുഖാചരണം പ്രഖ്യാപിച്ചു.

 


ബെൽജിയത്തിൽ ചികിൽസ തേടിയ സുൽത്താൻ ഖാബൂസ് വളരെവേ​ഗം മടങ്ങിയെത്തുകയും ആരോ​ഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അറബ് ലോകത്ത് ഒരു രാജ്യത്തെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവായിരുന്നു സുൽത്താൻ ഖാബൂസ്. ഒമാനെ മേഖലയിലെ ശക്തമായ രാജ്യമാക്കി മാറ്റുന്നതിൽ സുൽത്താൻ ഖാബൂസിന്റെ ഭരണനൈപുണ്യം സഹായിക്കുകയും ചെയ്തു.

 

സുൽത്താൻ ഖാബൂസിന്റെ പിൻ​ഗാമിയെ കണ്ടെത്താനുള്ള നടപടികൾക്കും ഒമാൻ തുടക്കം കുറിച്ചു. സുൽത്താന് മക്കളില്ലാത്തതിനാലും പിൻ​ഗാമിയെ പരസ്യമായി അദ്ദേഹം നിർദേശിക്കുകയും ചെയ്യാത്തതിനാലാണ് ഇത്. മൂന്നുദിവസത്തിനുള്ളിൽ പിൻ​ഗാമിയെ തിരഞ്ഞെടുക്കണമെന്നാണ് നിയമം.

January 11, 2020, 08:37 am

Advertisement