24 Friday
January , 2020
8.52 AM
livenews logo
flash News
ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കുന്നതിന് നിയമഭേദ​ഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്രാലയം പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി

ഒമാനില്‍ സുല്‍ത്താന്‍ ഖാബൂസിന്‍റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ചര്‍ച്ചകള്‍ സജീവം

December 24, 2019, 12:06 pm

ദോഹ: രോഗബാധിതനായി കിടക്കുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഒമാനില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നതായി റിപോർട്ട്. അന്‍പത് വര്‍ഷമായി അധികാരത്തിലിരിക്കുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതായി റിപോര്‍ട്ടുകള്‍ പറയുന്നു.

 

നാല് വര്‍ഷമായി അർബുദരോ​ഗത്തിന് ചികിൽസയിലാണ് സുൽത്താൻ ഖാബൂസ്. ഒരാഴ്ച മുമ്പ് ബെല്‍ജിയത്തു നിന്നു ചികിത്സ വെട്ടിച്ചുരുക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. സുൽത്താന്റെ ആരോഗ്യം വഷളായത് മൂലമാണ് പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമായത് എന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപോർട്ട്‌ ചെയ്തു.

 

മക്കളില്ലാത്തത് കൊണ്ടും പരസ്യമായി ഒരു പിന്‍ഗാമിയെ സുല്‍ത്താന്‍ നിര്‍ദേശിക്കാത്തത് കൊണ്ടും പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഒമാന്‍ കോടതിക്കാണ്. കോടതിക്ക് ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്‍ഗാമി ആരായിരിക്കണമെന്ന് സുല്‍ത്താന്‍ ഖാബൂസ് രഹസ്യമായി നിര്‍ദേശിച്ച ആളെ പരിഗണിക്കും. സുല്‍ത്താന്റെ നിര്‍ദേശം മുദ്രവച്ച കവറില്‍ റോയല്‍ ഫാമിലി കൗണ്‍സിലിന്റെ പരിഗണനയ്ക്കായി അദ്ദേഹം എഴുതി വച്ചിരിക്കുന്നു എന്നും പത്രം റിപോര്‍ട്ട്‌ ചെയ്തു.

 

ഒമാൻ നിയമപ്രകാരം സുല്‍ത്താന്റെ പദവി ഒഴിഞ്ഞുകിടന്നാല്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രാജ കുടുംബം പുതിയ സുല്‍ത്താനെ നിയമിക്കണം. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ സുല്‍ത്താന്‍ ഖാബൂസ് എഴുതിവച്ച മുദവച്ച കവര്‍ തുറക്കണം. രാജ്യത്തെ പ്രതിരോധ സമിതി, സുപ്രിം കോടതി തലവന്‍, ഉപദേശകസമിതിയിലെ രണ്ട് തലവന്മാര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് കവര്‍ തുറക്കേണ്ടത്. ജീവിച്ചിരിക്കുമ്പോള്‍ സുല്‍ത്താന്റെ അധികാരത്തിന് ഭംഗം വരാതിരിക്കാനാണ് പിന്‍ഗാമിയുടെ പേര് ഇപ്പോള്‍ രഹസ്യമാക്കി വയ്ക്കുന്നത്.

 

സുല്‍ത്താന്‍ ഖാബൂസ് മുദ്രവച്ച രണ്ടു കവറുകള്‍ നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ രണ്ടാമത്തെ കവര്‍ സലാലയിലുള്ള രാജ കൊട്ടാരത്തിലാണ്. രണ്ട് കവറുകളിലും ഒരേ പേരാണ് സുല്‍ത്താന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും ആദ്യത്തേതിന്റെ ആധികാരികതയെക്കുറിച്ച് സംശയം ഉയര്‍ന്നാലോ അത് നഷ്ടപ്പെട്ടാലോ പരിഹാരമായിട്ടാണ്‌ രണ്ടാമത്തെ കവര്‍ എന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

 

December 24, 2019, 12:06 pm

Advertisement