28 Thursday
October , 2021
5.51 PM
livenews logo
flash News
യുവ ശാസ്ത്രജ്ഞൻ ഡോ. ഇർഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സർക്കാരിന്റെ പേറ്റന്റ് മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ

തൊഴിൽമാറ്റത്തിനുള്ള എൻഒസി ഒമാൻ നിർത്തലാക്കുന്നു



മസ്കത്ത്: ഒമാനിൽ പ്രവാസി തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എൻഒസി സംവിധാനം നിർത്തലാക്കാൻ തീരുമാനം. ആഴ്ചകൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി അറിയിച്ചു. മനാമ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് ഒമാന്റെ സുപ്രധാന നീക്കം. തൊഴിൽ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പാക്കാനും സബ്സിഡികൾ ഒഴിവാക്കുന്നതുമായ സാമ്പത്തിക പരിഷ്കരണ നടപടികൾക്കും പദ്ധതിയുണ്ടെന്ന് സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.

കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്കരണ പദ്ധതികൾ നടപ്പാക്കുക. ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്നതിനും വിവിധ പദ്ധതികൾ നടപ്പാക്കും. ഇതിൻറെ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് ഒരു മാസത്തെ വിസാ രഹിത പ്രവേശനം അനുവദിക്കുന്നതിനും പദ്ധതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ‌

എൻഒസി ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂണിലാണ് ഒമാൻ പ്രഖ്യാപിച്ചത്. സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി അടുത്ത ഏപ്രിൽ മുതൽ രാജ്യത്ത് മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്ന് സുൽത്താൻ ഉത്തരവിട്ടിരുന്നു.

December 06, 2020, 19:59 pm

Advertisement

Advertisement