14 Friday
August , 2020
4.17 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി


മസ്‌ക്കത്ത്: ഒമാനില്‍ മഴവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഷബന ബീഗം എന്ന സ്ത്രീയുടെ മൃതദേഹമാണ് തിരച്ചില്‍ സംഘം കണ്ടെത്തിയത്. ഇവരുടെ മൃതദേഹം അപകടത്തില്‍ നിന്നു രക്ഷപ്പെട്ട മകന്‍ സര്‍ദാര്‍ ഫസല്‍ അഹമ്മദ് തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസമാണ് സര്‍ദാര്‍ ഫസല്‍ അഹമ്മദും കുടുംബം സഞ്ചരിച്ച വാഹനം ഇബ്രയിലെ വാദി ബനി ഖാലിദിലൂടെയെത്തിയ അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ളതാണ് കുടുംബം.


ഈന്തപ്പനയുടെ ശിഖരത്തില്‍ പിടിച്ചുകിടന്നതിനാല്‍ സര്‍ദാര്‍ ഫസല്‍ അഹമ്മദ് രക്ഷപ്പെടുകയായിരുന്നു. സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാപിതാക്കളായ ഖാന്‍, ഷബാന ബീഗം, ഭാര്യ ആര്‍ഷി, മക്കളായ സിദ്ര(4), സഈദ്(2), ദിവസങ്ങള്‍ക്കു മുമ്പ് ജനിച്ച നൂഹ് എന്നിവരായിരുന്നു ഒഴുക്കില്‍പ്പെട്ടത്. തിങ്കളാഴ്ച യുവാവിന്റെ മാതാപിതാക്കള്‍ നാട്ടിലേക്ക് പോവാനിരിക്കെയായിരുന്നു കുടുംബം ഒന്നടങ്കം അപകടത്തില്‍പ്പെട്ടത്.


ഒഴുക്കില്‍പ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ 80 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിപ്പിച്ചാണ് തുടരുന്നത്. ഇടയ്ക്ക് കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച തിരച്ചില്‍ മഴ അവസാനിക്കുന്നതോടെ തുടരുകയുമായിരുന്നു.

 

May 22, 2019, 09:47 am

Advertisement

Advertisement