24 Tuesday
November , 2020
4.58 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

ഒരു ദിവസം കറാച്ചിയും ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഫഡ്നാവിസ്


ന്യൂഡൽഹി: പാകിസ്താനിലെ കറാച്ചിയും ഒരു ദിവസം ഇന്ത്യയുടെ ഭാ​ഗമാവുമെന്ന വാദവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ഞങ്ങൾ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നവരാണെന്നും കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാവുമെന്നും ഫഡ്നാവിസ് പറഞ്ഞു.

 

മുംബൈയിലെ കറാച്ചി സ്വീറ്റ്സ് എന്ന ബേക്കറിയുടെ പേര് മാറ്റണമെന്ന ഭീഷണിയുമായി ശിവസേന നേതാവ്​ രംഗത്തു വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ഫഡ്​നാവിസ്​.

 

ബാന്ദ്ര വെസ്​റ്റിലെ കടയിലെത്തി ശി​വസേന നേതാവ്​ ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്​ ഉടമ കടയുടെ പേര്​ മറച്ചിരുന്നു. എന്നാൽ ഈ നടപടിയെത്തള്ളി ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു.

 

കറാച്ചി ബേക്കറി മുംബൈയിൽ 60 വർഷമായി പ്രവർത്തിക്കുന്നവരാണ്​. അവർക്ക്​ പാകിസ്​താനുമായി ബന്ധമില്ല. അവരോട്​ പേര്​ മാറ്റാൻ പറയുന്നതിൽ​ യുക്തിയില്ലെന്നായിരുന്നു​ ശിവസേനയുടെ മുതിർന്ന നേതാവ്​ സഞ്​ജയ്​ റാവത്തിന്റെ പ്രതികരണം.

November 21, 2020, 16:42 pm

Advertisement

Advertisement