21 Tuesday
January , 2020
4.54 PM
livenews logo
flash News
അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു

തുഷാർ രക്ഷപെട്ടപ്പോൾ ബൈജു ​ഗോപാലൻ കുടുങ്ങി; ഒരു മാസം തടവും നാടുകടത്തലും

September 09, 2019, 11:52 am

ചെക്ക് കേസിൽ ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെ അജ്മാൻ കോടതി വെറുതെ വിട്ടപ്പോൾ ​ഗോകുലം ​ഗോപാലന്റെ മകൻ ബൈജു കുടുങ്ങി. ചെക്കു കേസിൽ അറസ്റ്റിലായ ബൈജുവിനെ അൽ ഐൻ കോടതിയാണ് ശിക്ഷിച്ചത്. ഒരു മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. തുഷാർ കേസിൽ നിന്ന് മോചിതനായി നാട്ടിലേക്ക് കടക്കുമ്പോൾ ശിക്ഷയായിട്ടാണ് ബൈജു നാട് കടത്തപ്പെടുന്നത്.

 

സാമ്പത്തിക തട്ടിപ്പു കേസിലെ യാത്രാവിലക്ക് മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി നാടുവിടാന്‍ ശ്രമിച്ചതിനാണ് ബൈജുവിനെ കോടതി ശിക്ഷിച്ചത്. എന്നാല്‍ 20 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ യാത്രാവിലക്ക് നിലവിലുള്ളതിനാല്‍ കേസ് തീര്‍പ്പായതിന് ശേഷം മാത്രമേ ബൈജുവിനെ നാടുകടത്തൂ. ഒരു മാസത്തെ തടവിനു ശേഷമായിരിക്കും നാടുകടത്തൽ.

 

ചെക്കു കേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ വിലക്കുള്ള ബൈജു, ഒമാൻ വഴി കേരളത്തിലേക്കു കടക്കാൻ ശ്രമിക്കവെ കഴിഞ്ഞമാസം 28നാണ് അറസ്റ്റിലായത്. പാസ്പോർട്ടിൽ വ്യാജ എക്സിറ്റ് സീൽ പതിച്ചു റോഡു മാർഗമാണ് ഒമാനിലേക്ക് കടന്നത്. അറസ്റ്റിനു ശേഷം ഒമാൻ ബൈജുവിനെ യുഎഇക്ക് കൈമാറുകയായിരുന്നു. തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്.

 

ഇന്നലെ അജ്മാൻ കോടതിയാണ് തുഷാറിനെ വെറുതെവിട്ടത്. തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത തുഷാറിനെതിരെ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കേസ് തള്ളിയത്. നാസിലിന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

September 09, 2019, 11:52 am

Advertisement