20 Sunday
September , 2020
12.10 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

സൈന്യത്തിൻ്റെ പേരിൽ ഓൺലൈൻ വാഹന തട്ടിപ്പ്; കേരളത്തിൽ കെണിയൊരുക്കി ഉത്തരേന്ത്യൻ സംഘം


മഹറൂഫ് പനമരം

 

ഓൺലൈൻ തട്ടിപ്പിലെ നൂതന വിദ്യയുമായി ഉത്തരേന്ത്യൻ സംഘം കേരളത്തിൽ. ഇന്ത്യൻ ആർമിയുടെ ലേബൽ ഉപയോഗിച്ച് കേരളത്തിൽ  യൂസ്ഡ് വെഹിക്കിൾ വിൽക്കുന്ന ഗ്രൂപ്പെന്ന പേരിലാണ് പ്രവർത്തിക്കുന്നത്. ഒരാൾ തന്നെ നിരവധി നമ്പർ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയാണ് തട്ടിപ്പ്.

 

നാല് ലക്ഷം രൂപയ്ക്കു മുകളിൽ മാർക്കറ്റ് വിലയുള്ള കാറുകൾ ഒരു ലക്ഷവും ഒന്നര ലക്ഷത്തിനും നൽകാമെന്നും 12 ലക്ഷത്തിനു മുകളിൽ വിലയുള്ള കാറിന് ആറ് ലക്ഷം രൂപ മതിയെന്നുമാണ് സംഘം പറയുന്നത്. ജവാൻമാരായ തങ്ങൾ കശ്മീരിലേക്ക് അടിയന്തര സ്ഥലം മാറ്റം ലഭിച്ചതിനാലാണ് വാഹനം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്നാണ് തട്ടിപ്പ് സംഘം പറഞ്ഞ് ഫലിപ്പിക്കുന്നത്.

ഇതിനായി ഇവർ സൈനിക യൂണീഫോമിലുള്ള വിവിധ ഫോട്ടോയും സോഷ്യൽമീഡിയയിൽ വ്യാജമായി ഉപയോഗിക്കുന്നുണ്ട്. പരസ്യം കണ്ട് വാട്ട്സ്ആപ്പിൽ ബന്ധപ്പെടുന്നവരോട് ഐഡി പ്രൂഫും വിലാസവും സെൻ്റ് ചെയ്യാൻ പറയും. പിന്നെ ആർമി പാഴ്സൽ ഓഫീസിൽ രജിസ്ട്രേഷൻ ഫീസായി 10200 രൂപ അവർ പറയുന്ന അക്കൗണ്ടിലേക്ക് അയക്കാൻ പറയും.

 

ഇത് അയച്ചാൽ നിങ്ങളുടെ മേൽവിലാസത്തിൽ ആർമിയുടെ പാഴ്സൽ വാഹനത്തിൽ നിങ്ങൾ ബുക്ക് ചെയ്ത വാഹനം എത്തുമെന്നും വാഹനം ഡെലിവറി ആകുന്ന മുറയ്ക്ക് മുഴുവൻ തുകയും അടച്ചാൽ മതിയെന്നുമാണ് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി പറയുന്നത്.

സൈന്യത്തിൻ്റെ യൂണിഫോമും മുദ്രയും കണ്ട് വിശ്വസിച്ച് ചുളുവിലയ്ക്ക് വാഹനം കൈക്കലാക്കാമെന്നു ചിന്തിക്കുന്നവർ രജിസ്ട്രേഷൻ തുക അയച്ചു കൊടുക്കുന്നതോടെ ഇവർ ബന്ധപ്പെട്ട വാട്ട്സ്ആപ്പ് നമ്പർ ഡെഡ് ലൈനായാണ് പിന്നീട് കാണിക്കുക. തിരുവനന്തപുരം പാങ്ങോട് സെനിക കേന്ദ്രം, മുംബൈ എയർപോർട്ട്, തമിഴ്നാട് ബിഎസ്എഫ് യൂണിറ്റ് എന്നിവിടങ്ങളിലെ സൈനികരാണ് തങ്ങളെന്നാണ് സംഘം പരിചയപ്പെടുത്തുന്നത്. 

 

വാഹനവും നിങ്ങളെയും കാണണമെന്ന് പറഞ്ഞാൽ തങ്ങളുടെ ഏരിയ ട്രിപ്പിൾ ലോക്ക്ഡൗൺ എരിയ ആണെന്നും പുറമേ നിന്ന് ആർക്കും പ്രവേശനമില്ലാത്തത് കൊണ്ടാണ് ആർമി പാഴ്സൽ വാഹന സർവീസ് ഉപയോഗിച്ച് ഡെലിവറി നൽകുന്നതെന്നുമാണ് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിൻ്റെ പ്രചരണം. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ടെന്നാണ് പരാതി.

 

അതേസമയം, സൈനിക യൂണിഫോമും മുദ്രയും പേരും ഉപയോഗിച്ച് തട്ടിപ്പിനിറങ്ങിയ സംഘത്തിനെതിരെ യാതൊരു നടപടിയും ഇതുവരെ അധികാരികൾ സ്വീകരിച്ചിട്ടില്ല. മൊബൈൽ ടവർ ലൊക്കേഷൻ നോക്കി നിഷ്പ്രയാസം പിടികൂടാമെന്നിരിക്കെ അധികൃതരുടെ മൗനം ദുരുഹതക്കിടയാക്കിയിട്ടുണ്ട്.

September 16, 2020, 20:17 pm

Advertisement

Advertisement