28 Friday
February , 2020
11.10 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

കാക്കയെ കുറിച്ച് കവിതയെഴുത്ത് മത്സരം; സമ്മാനം സിന്ദൂരച്ചെപ്പ്: വേറിട്ട പ്രതിഷേധവുമായി ഫേസ്ബുക്ക് കൂട്ടായ്മ


കാസര്‍ഗോഡ്: പൗരത്വഭേദ​ഗതി നിയമാനുകൂല യോ​ഗത്തിനെതിരെ പ്രതിഷേധിച്ച യുവതിയോടുള്ള സംഘപരിവാർ സ്ത്രീയുടെ ആക്രോശവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലാകെ കാക്ക ട്രോളുകൾ നിറഞ്ഞിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കാക്കയെ കുറിച്ച് ഓണ്‍ലൈന്‍ കവിതാ രചനാ മത്സരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒരു ഫേസ്ബുക്ക് കൂട്ടായ്മ.

 

കാസർ​ഗോട്ടെ ‘ഈ വാകമരച്ചോട്ടില്‍‘ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലെ വിജയിക്ക് സിന്ദൂരച്ചെപ്പുകളാണ് സമ്മാനമായി ലഭിക്കുക. ഈമാസം 30 വരെയാണ് കവിതകള്‍ അയക്കേണ്ടത്. കൂട്ടായ്മയുടെ കീഴിൽ ഏപ്രിലിൽ നടക്കുന്ന കലാപം എന്ന ദ്വിദിന സാഹിത്യ ക്യാംപിൽ സമ്മാനം കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് കൂട്ടായ്മ അം​ഗവും കാസർ​ഗോഡ് കള്ളാർ സ്വദേശിയുമായ പി ഡി ശിവപ്രസാദ് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു.

എറണാകുളം സംഭവത്തിനെതിരായ ഒരു വ്യത്യസ്ത പ്രതിഷേധം എന്ന നിലയ്ക്കാണ് ഇത്തരമൊരു പരിപാടി നടത്താൻ തീരുമാനിച്ചതെന്നും ശിവപ്രസാദ് അറിയിച്ചു. മത്സരത്തിന് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതിനോടകം തന്നെ വിവിധ ജില്ലകളിൽ നിന്നും നിരവധി പേർ കവിതകൾ അയച്ചുതന്നതായും ശിവപ്രസാദ് വ്യക്തമാക്കി. ഇതു കൂടാതെ, 'ഈ വാകമരച്ചോട്ടില്‍' എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ കീഴില്‍ പൗരത്വ നിയമവും എന്‍ആര്‍സിയും ചര്‍ച്ച ചെയ്യുന്ന ടേബിള്‍ ടോക്ക് ഈ മാസം 26 ന് നടക്കും. 

 

എല്ലാ ജില്ലകളിൽ നിന്നുള്ളവരും അം​ഗങ്ങളായ ​ഗ്രൂപ്പ് 2015 നവംബർ മൂന്നിന് ആണ് രൂപീകരിച്ചത്. ഫേസ്ബുക്കിൽ 125ഓളം പേരുള്ള ഒരു പ്രൈവറ്റ് ​ഗ്രൂപ്പാണ് 'ഈ വാകമരച്ചോട്ടിൽ'. ഇതു കൂടാതെ ഇതേ പേരിൽ ഒരു പേജുമുണ്ട്. പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങളും പലതരം പ്രതിഷേധങ്ങളും ​ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളതായും ശിവപ്രസാദ് പറഞ്ഞു. രജിസ്റ്റർ ചെയ്ത ഫേസ്ബുക്ക് കൂട്ടായ്മയായ 'ഈ വാകമരച്ചോട്ടിൽ' കൃത്യമായ കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നതെന്നും ശിവപ്രസാദ് വിശദമാക്കി.

 

കഴിഞ്ഞദിവസം എറണാകുളത്ത് വിഎച്ച്പി സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന പാവക്കുളം അമ്പലഹാളില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെയാണ് ഒരുകൂട്ടം സ്ത്രീകള്‍ അക്രമിച്ചത്. പ്രസംഗത്തിനിടെ വിയോജിപ്പ് രേഖപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിനി അഞ്ജിത ഉമേഷിനെയാണ് ഒരു കൂട്ടം സ്ത്രീകൾ കൂട്ടമായി ആക്രമിച്ചത്. പിന്നീട് ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ അഞ്ജിതയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

January 24, 2020, 17:24 pm

Advertisement