29 Saturday
February , 2020
3.52 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

മലപ്പുറത്ത് ബി.ജെ.പി പൊതുയോഗത്തിന് ആളുകള്‍ കടയടച്ച് വീട്ടില്‍ പോയി; അവശേഷിച്ചത് 18 പ്രവര്‍ത്തകരും 24 പോലീസുകാരും


 

മഞ്ചേരി: പൗരത്വനിയമത്തെ ന്യായീകരിക്കാനായി ബി.ജെ.പി നടത്തിവരുന്ന പ്രചാരണപരിപാടികള്‍ ഓരോന്നായി ബഹിഷ്‌കരണം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നതിനിടെ മലപ്പുറത്തു നിന്നും സമാന സംഭവം. ഇന്നലെ രാത്രി ജില്ലയില്‍ കൊണ്ടോട്ടിക്കടുത്തുള്ള കിഴിശ്ശേരിയില്‍ സംഘടിപ്പിച്ച പൗരത്വനിയമ ന്യായീകരണ പരിപാടി നാട്ടുകാര്‍ ബഹിഷ്‌കരിച്ചപ്പോള്‍ സ്ഥലത്ത് ആകെ അവശേഷിച്ചത് 18 പ്രവര്‍ത്തകര്‍ മാത്രം. അതാവട്ടെ കിഴിശ്ശേരിക്ക് പുറത്തുനിന്നുള്ളവരും. എന്നാല്‍, ബി.ജെ.പിയുടെ അഭ്യര്‍ത്ഥനമാനിച്ച് പരിപാടി നടക്കുന്ന സ്ഥലത്ത് പ്രവര്‍ത്തകരായ ശ്രോദ്ധാക്കളെക്കാള്‍ പൊലിസും എത്തി. കൊണ്ടോട്ടിയിലെയും വാഴക്കട്ടെയും 24 പൊലിസുകാരാണ് കിഴിശ്ശേരി അങ്ങാടിയില്‍ ബി.ജെ.പിയുടെ പരിപാടിക്ക് കാവലായി വന്നത്. 

ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സെക്രട്ടരി ബാബുരാജ് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പരിപാടിയില്‍ പ്രസംഗിക്കുമെന്ന് അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ ചെവികൊണ്ടില്ല. പൗരത്വനിയമം മുസ്ലിംകള്‍ക്ക് എതിരാണെന്ന് ആരോപിച്ച് കിഴിശ്ശേരിയില്‍ 150ഓളം പേര്‍ കഴിഞ്ഞയാഴ്ച ബി.ജെ.പിയില്‍ നിന്നു രാജിവച്ചിരുന്നു. ഇതുള്‍പ്പെടെ വിശദീകരിക്കുക എന്ന പദ്ധതിയോടെയാണ് ബി.ജെ.പി പരിപാടി സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ആരും വരാത്തത് കാരണം പരിപാടി തുടങ്ങാനും ഏറെ സമയം എടുത്തു.

only-18-workers-attend-in-bjp-pro-caa-function

February 11, 2020, 11:13 am

Advertisement