12 Sunday
July , 2020
3.37 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

ലിബിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയയ്ക്ക് സൗദിയിൽ തുടക്കമായി


റിയാദ്: ലിബിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സങ്കീർണ ശസ്ത്രക്രിയയ്ക്ക് സൗദിയിൽ തുടക്കമായി. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ആശുപത്രിയിലാണ് സൗദി മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തുന്നത്. ഡോ. അബ്ദുല്ല അൽ റബീഹിന്റെ നേതൃത്വത്തിലുള്ള 35 അം​ഗ സർജിക്കൽ ടീമാണ് ശസ്ത്രക്രിയ നിർവഹിക്കുന്നത്.

 

11 ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയ 15 മണിക്കൂർ വരെ നീളുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 70 ശതമാനം മാത്രമാണ് ശസ്ത്രക്രിയയുടെ വിജയ പ്രതീക്ഷ.

 

അഹ്മദെന്നും മുഹമ്മദെന്നുമാണ് സയാമീസ് ഇരട്ടകളുടെ പേര്. ഈ വർഷം ജൂണിൽ ട്രിപ്പോളിയിലായിരുന്നു ഇരുവരുടെയും ജനനം.  

 

 

സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന സൗദി പദ്ധതിയുടെ ഭാ​ഗമായി ഇതുവരെ 48 വിജയകരമായ ശസ്ത്രക്രിയകളാണ് സൗദി അറേബ്യയിൽ നടത്തിയത്.

November 14, 2019, 17:40 pm

Advertisement