29 Saturday
February , 2020
4.10 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

ഓസ്കർ പുരസ്കാര പ്രഖ്യാപനം മുന്നേറുന്നു; ബ്രാഡ് പിറ്റ് സഹനടൻ


ലോസ്ആഞ്ചലസ്: 92ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം മുന്നേറുന്നു. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങുകൾ പുരോ​ഗമിക്കുന്നത്. 11 നോമിനേഷനുകളായി ജോക്കർ ആണ് ഓസ്കറിൽ തിളങ്ങിയത്. 1917, ദ ഐറിഷ് മാൻ, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്നീ ചിത്രങ്ങളാണ് പത്തുവീതം നോമിനേഷനുകളുമായി ജോക്കറിനു പിന്നിലുള്ളത്.

 


മികച്ച സഹനടനുള്ള പുരസ്കാരം വൺസ് അപോൺ എ ടൈമിലെ അഭിനയത്തിലൂടെ ബ്രാഡ്പിറ്റ് സ്വന്തമാക്കി. ടോയ് സ്റ്റോറി 4 ആണ് അനിമേറ്റഡ് ഫീച്ചർ ഫിലിം. അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഹെയർ ലൗവ് സ്വന്തമാക്കി. ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം പാരസൈറ്റിലൂടെ ബോങ് ജൂൻ ഹോയും ഹാൻ ജിന്നും നേടി.

 

അഡാപ്റ്റഡ് സ്ക്രീൻപ്ലേ പുരസ്കാരം തൈക വൈറ്റിറ്റിക്കാണ്. ചിത്രം ജോജോ റാബിറ്റ്.

 

മികച്ച ചിത്രത്തിനുള്ള നാമനിർദേശം ലഭിച്ചത് ഒമ്പതു ചിത്രങ്ങൾക്കാണ്. ഫോർഡ് വി ഫെരാരി, ദ ഐറിഷ് മാൻ, ജോക്കർ, 1917, മാരിയേജ് സ്റ്റോറി, ലിറ്റിൽ വിമൻ, പാരസൈറ്റ്, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്, ജോജോ റാബിറ്റ് എന്നിവയാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനു മൽസരിക്കുന്നത്.

 

മികച്ച നടനുള്ള മൽസരത്തിൽ ജാഖിൻ ഫീനിക്സ്(ജോക്കർ), ആദം ഡ്രൈവർ(മാര്യേജ് സ്റ്റോറി), അന്റോനിയോ ബന്ദേറസ്(പെയിൻ ആന്റ് ​ഗ്ലോറി, ലിയനാർഡോ ഡികാപ്രിയോ(വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്), ജോനാഥൻ പ്രൈസ്(ടു പോപ്സ്)എന്നിവരാണ് രം​ഗത്തുള്ളത്.

 


മികച്ച നടിക്കുള്ള പോരാട്ടത്തിൽ സ്കാർലറ്റ് ജോഹാൻസൺ(മാര്യേജ് സ്റ്റോറി), സിൻതിയ എരിവോ(ഹാരിയറ്റ്), സയോർസ് റൊനാൻ(ലിറ്റിൽ വിമൻ), ചാർലിസ് തെറോൻ(ബോംബ് ഷെൽ), റെനീ സെൽവെ​ഗർ(ജൂഡി)എന്നിവരാണ് മുന്നിലുള്ളത്.

February 10, 2020, 07:37 am

Advertisement