20 Monday
January , 2020
6.16 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

നൗഫൽ പുളിക്കലിന് ഒസീമിയ ജിദ്ദ യാത്രയയപ്പ് നൽകി

December 08, 2019, 09:14 am

ജിദ്ദ : പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഇഎംഇഎ കോളജ് പൂർവ വിദ്യാർഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം നൗഫൽ പുളിക്കലിന് യാത്രയയപ്പ് നൽകി. ചരിത്രത്തിലാദ്യമായി ഇന്റർ സോൺ ഫുട്ബോളിൽ ജേതാക്കളായ കോളജ് ടീമിനെ യോഗം അഭിനന്ദിച്ചു.

 


ഡിസംബർ 20ന്  ഒസീമിയ അംഗങ്ങൾക്ക് വേണ്ടി  ഉല്ലാസയാത്ര നടത്താനും ജനുവരി ആദ്യവാരത്തിൽ ജിദ്ദയിലെ വിദ്യാർഥികൾക്കു വേണ്ടി ക്വിസ് , ചിത്ര രചന മത്സരങ്ങളും  രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്‌ളാസ് നടത്താനും തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ഇശൽ സന്ധ്യയും നടക്കും.

 

യാത്രയപ്പ് യോഗത്തിൽ പ്രസിഡന്റ് കെ എൻ എ ലത്തീഫ് അധ്യക്ഷത  വഹിച്ചു. ഒസീമിയ റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷഫ്‌സീർ വെങ്ങാട്ട്  ഉദ്‌ഘാടനം ചെയ്തു. നിഷാദ് അലവി, ശിഹാബ് പൂക്കോട്ടൂർ , ലത്തീഫ് പൊന്നാട്, കുഞ്ഞാപ്പു അമ്പാടി, ലത്തീഫ് പുളിക്കൽ, അഫ്സൽ ഗാംദി, മൻസൂർ പാലായിൽ, അബ്ദുൽ മലിക്, ഷംസു കെ ടി, മുഹമ്മദ് ശകീൽ, ഷബീബ് എ കെ  എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു. ജനറൽ സെക്രട്ടറി നൗഷാദ് ബാവ സ്വാഗതവും സമീർ കുഞ്ഞ നീറാട് നന്ദിയും പറഞ്ഞു.

December 08, 2019, 09:14 am

Advertisement