15 Thursday
April , 2021
7.28 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഇന്ന് പോളിങ് ബൂത്തിലെത്തുന്നത് നാലു സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും



ന്യൂഡൽഹി: നിയമസഭാ തിര‍ഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഇന്ന് പോളിങ് ബൂത്തുകളിലെത്തുന്നത് നാലുസംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 20 കോടി വോട്ടർമാർ. കേരളത്തിനു പുറമേ അസം, പശ്ചിമബം​ഗാൾ, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. അസമിൽ മൂന്നു ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. ഇന്ന് അസമിൽ നടക്കുന്നത് മൂന്നാം ഘട്ടവോട്ടെടുപ്പാണ്. പശ്ചിമബം​ഗാളിൽ അഞ്ചുഘട്ടമായാണ് വോട്ടെടുപ്പ് പൂർത്തിയാവുക. മറ്റു രണ്ടു സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.

 

പശ്ചിമബം​ഗാളിൽ ഇന്ന് 31 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

തമിഴ്നാട്ടിൽ 234 സീറ്റുകളിലേക്കാണ് പോളിങ് നടക്കുന്നത്. ഭരണകക്ഷിയായ എഐഎഡിഎം 191 സീറ്റുകളിലും സഖ്യകക്ഷിയായ പിഎംകെ 23 സീറ്റിലും ബിജെപി 20 സീറ്റിലും മൽസരിക്കുന്നു. പ്രതിപക്ഷമായ ഡിഎംകെ 188 സീറ്റിലും സഖ്യകക്ഷിയായ കോൺ​ഗ്രസ് 25 സീറ്റിലുമാണ് മൽസരിക്കുന്നത്. ബാക്കി സീറ്റുകൾ സഖ്യകക്ഷികളായ പ്രാദേശിക പാർട്ടികൾക്കായി വീതിച്ചു നൽകിയിരിക്കുകയാണ്. കമൽഹാസന്റെ മക്കൾ നീതി മൺട്രം പാർട്ടി 142 സീറ്റുകളിൽ മൽസരിക്കുന്നുണ്ട്. ടിടിവി ദിനകരന്റെ പാർട്ടിയായ എഎംഎംകെ 165 സീറ്റുകളിലാണ് മൽസരിക്കുന്നത്. ഈ സഖ്യത്തിലുള്ള ഡിഎംഡികെ 60 സീറ്റിലും എസ്ഡിപിഐ ആറു സീറ്റിലും മൽസരിക്കുന്നു.

 

കേരളത്തിൽ 140 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ ഇന്ന് 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

 

പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. നാടകീയ മുഹൂർത്തങ്ങളിലൂടെ കോൺ​ഗ്രസ് സഖ്യസർക്കാർ നിലംപൊത്തിയതിനെ തുടർന്ന് ഇവിടെ രാഷ്ട്രപതി ഭരണമാണ് നടന്നുവരുന്നത്. കോൺ​ഗ്രസ് 14 സീറ്റുകളിലും ഡിഎംകെ 13 സീറ്റുകളിലും ജനവിധി തേടുന്നുണ്ട്.

 

മെയ് രണ്ടിനാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.

 

 

April 06, 2021, 09:23 am

Advertisement

Advertisement