15 Thursday
April , 2021
8.41 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

500 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാരുടെ വെബ്സൈറ്റിൽ വിൽപ്പനയ്ക്ക്



500 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ഹാക്കർമാരുടെ വെബ്സൈറ്റിൽ വിൽപ്പനയ്ക്ക്. വിവരങ്ങൾ കുറച്ചുവർഷം പഴയതാണെങ്കിലും  ഫേസ്ബുക്ക് അടക്കമുള്ള സാമുഹികമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങൾ എത്രമാത്രം സുരക്ഷിതമാണെന്നതു സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നതാണ് സംഭവം.

 

106 രാജ്യങ്ങളിൽ നിന്നുള്ള ഉപയോ​ക്താക്കളുടെ ഫേസ്ബുക്ക് വിലാസം, പേര്, താമസകേന്ദ്രം, ജന്മദിനം, ഇമെയിൽ വിലാസം തുടങ്ങിയവയാണ് ഇത്തരത്തിൽ ചോർത്തിയെടുത്ത് വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

 

കേംബ്രിഡ്ജ് അനലിറ്റിക 87 ദശലക്ഷം ഫേസ്ബുക്ക് ഉപയോ​ക്താക്കളുടെ വിവരങ്ങൾ അവരുടെ അറിവോ അനുമതിയോ ഇല്ലാതെ കൈവശപ്പെടുത്തിയെന്നു വ്യക്തമായതിനെ തുടർന്ന് 2018ൽ ഫോൺനമ്പർ ഉപയോ​ഗിച്ച് പരസ്പരം തിരയാനുള്ള സംവിധാനം ഫേസ്ബുക്ക് ഒഴിവാക്കിയിരുന്നു.

 

276 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ആർക്കും ലഭ്യമാവുന്ന രീതിയിൽ ഇന്റർനെറ്റിലുണ്ടെന്ന് 2019 ഡിസംബറിൽ യുക്രയ്ൻ സുരക്ഷാ ​ഗവേഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇതേ വിവരങ്ങൾ തന്നെയാണോ ഇപ്പോൾ ഹാക്കർമാരുടെ വെബ്സൈറ്റിൽ വച്ചിരിക്കുന്നതെന്നു വ്യക്തമല്ല.

 

April 04, 2021, 22:27 pm

Advertisement

Advertisement