21 Tuesday
January , 2020
5.06 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

ജീവിതകാലം മുഴുവന്‍ തണുപ്പില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍

October 22, 2019, 23:09 pm
സെഫീദ സെഫി

 

ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥിര ജനവാസകേന്ദ്രമാണ് ഒമ്യാക്കോണ്‍. മൈനസ് 71 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ റഷ്യൻ ​ഗ്രാമത്തിലെ അന്തരീക്ഷ താപനില. ഉമിനീര്‍പോലും തണുത്തുറഞ്ഞ് പോവുന്ന ഭൂമിയിലെ ഏറ്റവും തണുപ്പള്ള പ്രദേശങ്ങളിലൊന്നാണിത്.

 

 

റഷ്യയിലെ സഖാ റിപ്പബ്ലിക്ക് ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ഒമ്യാക്കോണ്‍. കോളിമ ഹൈവേയിലെ ടോംടോറിന്റെ വടക്കുപടിഞ്ഞാറ്. ഒമ്യാക്കോണ്‍ എന്ന വാക്കിന് സൈബീരിയന്‍ ഭാഷയില്‍ ഒരിക്കലും തണുത്തുറയാത്ത ജലം എന്നാണ് അർഥം. 1920ലാണ് ഇവിടെ ആദ്യമായി ജനവാസകേന്ദ്രമായത്.

 

 

ഒമ്യാക്കോണിൽ നിന്ന് ഏറ്റവും അടുത്തുള്ള സിറ്റിയായ യാകുത്സ്കിലേക്ക് ഏകദേശം 500 മൈല്‍ ദൂരമുണ്ട്. മോസ്‌കോയില്‍ നിന്ന് 7 മണിക്കൂറോളം വിമാനത്തില്‍ സഞ്ചരിച്ചാൽ യാകുത്സ്കിലെത്താം. ഇവിടെ നിന്ന് കരമാർ​ഗം രണ്ടുദിവസം സഞ്ചരിച്ചാൽ മാത്രമേ ഒമ്യാക്കോണിൽ എത്താൻ കഴിയൂ. ഒമ്യാക്കോണിൽ ഒരു വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.

 

 

ദിവസേന തണുപ്പിനോട് പൊരുതി ജീവിക്കുകയും അതിനായി നിരവധി മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇവടത്തുകാര്‍. പകലിനേക്കാള്‍ രാത്രിയാണ് ഒമ്യാക്കോണില്‍ കൂടൂതല്‍. 21 മണിക്കൂറാണ് ഇവിടെ ഇരുട്ട് വീഴുന്നത്. തണുപ്പ് ശക്തമായി കഴിഞ്ഞാല്‍ സ്‌കുളുകള്‍ക്ക് അവധി നൽകും.

 

 

തണുപ്പില്‍ മരവിച്ച് ഉറങ്ങുന്ന നിലമായതിനാല്‍ കൃഷി ചെയ്യാറില്ല. മൽസ്യവും മാംസവുമാണ് ആഹാരത്തിലെ പ്രധാന മെനു. തണുപ്പിനെ അതിജീവിക്കാൻ മാംസാഹാര രീതി ഇവരെ വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ തണുത്ത ഭക്ഷണം, ശീതീകരിച്ച അസംസ്‌കൃത ആര്‍ട്ടിക് മത്സ്യം, വൈറ്റ് സാല്‍മണ്‍, വൈറ്റ്ഫിഷ് തുടങ്ങിയവ ഇവരുടെ ഇഷ്ടവിഭവങ്ങളാണ്.
 


ഭൂരിഭാ​ഗം വാഹനങ്ങളും ചൂട് നൽകുന്ന ​ഗാരേജുകളിലാണ് സൂക്ഷിക്കുന്നത്. പുറത്തുനിർത്തിയിടുന്ന വാഹനത്തിന്റെ എൻജിൻ ഓഫാക്കാറില്ല. അല്ലാത്തപക്ഷം വാഹനത്തിന്റെ എൻജിൻ വരെ തണുത്തുറയും.

 

 

ഒമ്യാക്കോൺ ​ഗ്രാമവാസികളിൽ ആരെങ്കിലും മരിച്ചാൽ അവരെ അടക്കം ചെയ്യുന്നതിനുള്ള കുഴിയെടുക്കാൻ ദിവസങ്ങൾ വേണ്ടിവരും. കൽക്കരി കൂട്ടിയിട്ട് കത്തിച്ച് തണുപ്പ് മാറ്റിയാണ് കുഴി എടുക്കുന്നത്.          


 

ഇവിടുത്തെ ജനങ്ങള്‍ അധികസമയവും വീടിനുള്ളില്‍ കഴിഞ്ഞുകൂടുന്നവരാണ്. ക്രൂരമായ തണുപ്പില്‍ ചിത്രങ്ങള്‍ എടുക്കുക എന്നത് വളരെ പ്രയാസമേറിയതാണെന്ന് ഒമ്യാക്കോൺ സന്ദർശിച്ച് അനേക ചിത്രങ്ങൾ പകർത്തിയ ന്യൂസിലാന്റ് ഫോട്ടോഗ്രാഫര്‍ ആമോസ് ചാപ്പൽ പറയുന്നു. ലെന്‍സ് ഫോക്കസ് ചെയ്യുന്നത് ചിലപ്പോള്‍ അച്ചാര്‍ പാത്രം തുറക്കുന്നതുപോലെ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇത്തരം പ്രതിസന്ധിയൊക്കെ തരണം ചെയ്ത് തണുപ്പിനെ കൂട്ടുപിടിച്ച് ജീവിക്കുന്ന ഇവരുടെ വരുമാന മാര്‍ഗം ഡയമണ്ട് വ്യാപാരമാണ്. ഇടയ്ക്കിടെ വിനോദസഞ്ചാരികളും ഒമ്യാക്കോണിൽ എത്തുന്നുണ്ട്.

October 22, 2019, 23:09 pm

Advertisement