28 Thursday
October , 2021
4.19 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

'മൂത്രമൊഴിക്കാൻ പോലും ആവാത്ത സ്ഥിതി; മരണത്തിന്റെ വക്കിൽ'; ലിം​ഗമാറ്റ ശസ്ത്രിക്രിയയിലെ പിഴവ് മൂലം ദുരിതം പേറി ട്രാൻസ്ജെൻഡർ


ആലപ്പുഴ: ലിംഗമാറ്റ ശസ്ത്രക്രിയയിലെ വീഴ്ച മൂലമുണ്ടായ ശാരീരിക ബുദ്ധുട്ടുകൾ സഹിക്കാനാവാതെ ജീവനൊടുക്കിയ ട്രാൻസ്ജെൻഡർ അനന്യയുടേതിന് സമാനമായ മറ്റൊരു ദുരിതം. കൊല്ലം പുനലൂർ സ്വദേശിനി നന്ദന സുരേഷ് ആണ് ലിം​ഗമാറ്റ ശസ്ത്രക്രിയയിലെ അപാകത മൂലം ദുരിതത്തിലായത്. 

 

രണ്ട് വർഷം മുമ്പ് മധുരയിലെ ശരവണ ആശുപത്രിയിൽ വച്ചാണ് നന്ദന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നടത്തിയത്. എന്നാൽ ഇത് പൂർണ പരാജയത്തിലാണ് അവസാനിച്ചത്.

 

മൂത്രമൊഴിക്കാൻ പോലും ആവാത്ത സ്ഥിതിയാണെന്ന് നന്ദന പറയുന്നു. മൂത്രനാളി പൂർണമായും അടഞ്ഞുപോയതിനാൽ സേഫ്റ്റി പിൻ ഉപയോഗിച്ച് കുത്തിയാണ് ഇപ്പോൾ പ്രാഥമിക കൃത്യം നിർവഹിക്കുന്നത്. അതുകൊണ്ടു തന്നെ തുടർച്ചയായി രക്തസ്രാവവും ഉണ്ട്. 

 

എന്ത് ആഹാരം കഴിച്ചാലും ശരീരത്തിൽ പിടിക്കുന്നില്ല. ആരോഗ്യസ്ഥിതി വളരെ മോശമാണ് ഇപ്പോൾ. ലിംഗമാറ്റ ശസ്ത്രക്രിയയുടെ സർട്ടിഫിക്കറ്റോ മറ്റ് വിവരങ്ങളോ ആശുപത്രി നൽകുന്നില്ലെന്നും ഇവർ പറയുന്നു. 

 

കഷ്ടപ്പെട്ടുണ്ടാക്കിയ 1,80,000 രൂപ കൊടുത്താണ് ശസ്ത്രിക്രിയ ചെയ്തത്. ഏതു നിമിഷവും തന്റെ മരണം പ്രതീക്ഷിക്കാമെന്നും അത്രയും ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും ആദിവാസി കൂടിയായ നന്ദന കണ്ണീരോടെ പറയുന്നു.

 

ഇപ്പോൾ മാരാരിക്കുളത്ത് ഉള്ള ട്രാൻസ് ആക്ടിവിസ്റ്റിന്റെ വീട്ടിലാണ് നന്ദന താമസിക്കുന്നത്. 

August 20, 2021, 15:26 pm

Advertisement

Advertisement