പാക് മുൻ പ്രസിഡന്റ് പർവേസ് മുഷർറഫിന്റെ മാതാവ് ബീഗം സറിൻ മുഷറഫ് അന്തരിച്ചു. 100 വയസ്സായിരുന്നു. യുഎഇയിലാണ് അന്ത്യം. ദീർഘകാലമായി യുഎഇയിൽ ചികിൽസയിലായിരുന്നു. മൃതദേഹം പാകിസ്താനിലെത്തിച്ചു മറവുചെയ്യും.
മുഷർറഫും ദുബയിൽ ചികിൽസയിൽ കഴിയുകയാണ്. അതിനാൽ മാതാവിന്റെ മൃതദേഹത്തെ അനുഗമിക്കുമോ എന്നു വ്യക്തമല്ല.