9 Sunday
August , 2020
5.09 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്താന്‍ റദ്ദാക്കി


ഇസ്‌ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചു. ഇന്നുമുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ നേരത്തേ സംജോത എക്‌സ്പ്രസ് സര്‍വീസും നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപാരബന്ധവും നിര്‍ത്തലാക്കിയത്.

 

 

ജമ്മുകശ്മീരിനെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിക്കാനും ഇവ രണ്ടും കേന്ദ്രഭരണ പ്രദേശങ്ങളുമാക്കാനുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ചയാണ് ഒപ്പുവച്ചത്. ഇതിനു പിന്നാലെയാണ് വ്യപാരബന്ധം റദ്ദാക്കാനുള്ള തീരുമാനം പാകിസ്താന്‍ കൈക്കൊണ്ടത്.

 

 

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇതിനെ സാധ്യമായ വഴികളിലൂടെ നേരിടുമെന്നാണ് പാകിസ്താന്റെ നിലപാട്. കശ്മീര്‍ തര്‍ക്കവിഷയത്തില്‍ പിന്തുണതേടി പാക് വിദേശകാര്യ ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം ചൈനയിലെത്തിയിരുന്നു. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു ചൈന ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

August 10, 2019, 12:25 pm

Advertisement

Advertisement