24 Tuesday
November , 2020
5.22 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

പാലത്തായി ബാലികാ പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോ​ഗിച്ചു


പാ​ല​ത്താ​യി ബാലികാ പീ​ഡ​ന​ക്കേ​സി​ൽ ഇരയെ അപമാനിക്കുകയും പ്രതിയായ ബിജെപി നേതാവിനെ രക്ഷപെടുത്താനും ശ്രമിച്ച ഐജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി പു​തി​യ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ത​ളി​പ​റ​മ്പ് ഡിവൈഎ​സ്പി ര​ത്ന​കു​മാ​റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ഡി​ജി​പി ജ​യ​രാ​ജാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം. 

 

ഐ​ജി ​എ​സ് ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ക്രൈംബ്രാഞ്ചും ശ്ര​മി​ക്കു​ക​​യാ​ണെ​ന്നും ചൂണ്ടിക്കാട്ടി പെ​ൺ​കു​ട്ടി​യു​ടെ മാതാവ് ന​ൽ​കി​യ ഹര​ജി​യി​ലാണ് പു​തി​യ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടത്. പ​ഴ​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ആ​രെ​യും പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

 

പാ​ല​ത്താ​യി​യി​ൽ ബിജെപി നേ​താ​വും അധ്യാപകനുമായ കെ പത്മരാജൻ നാ​ലാം ക്ലാസ് വി​ദ്യാ​ർ​ഥി​നി​യെ പലതവണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പിതാവില്ലാത്ത പെൺകുട്ടിയുടെ മാതാവിനെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്ര​തി പ​ത്മ​രാ​ജ​ന് കേ​സി​ൽ നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. പോക്സോ വകുപ്പ് ഒഴിവാക്കി നിസാര വകുപ്പുകൾ ചേർത്ത് 90ാം ദിവസം കുറ്റപത്രം സമർപ്പിച്ചതാണ് പ്രതിയുടെ ജാമ്യം എളുപ്പമാക്കിയത്. 

 

തുടക്കം മുതൽ പൊലീസ് പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതനുസരിച്ചാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോ​ഗിച്ചതെങ്കിലും കേസ് അട്ടിമറിക്കാനാണ് അവരും ശ്രമിച്ചത്. ഇരയെ അപമാനിച്ചും കളവുകാരിയാക്കിയും പ്രതിയെ രക്ഷപെടുത്തുംവിധം ന്യായീകരിച്ചുമുള്ള ഐജി ശ്രീജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. 

 

ഇതോടെ, ഇയാളെ മാറ്റണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവും വനിതാ-സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരും മുഖ്യമന്ത്രിയെ സമീപിക്കുകയും നേരിട്ടും ഇ-മെയിൽ വഴിയും പരാതികൾ നൽകിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണുണ്ടായത്. 

 

മാത്രമല്ല, ഇരയായ പത്തു വയസുകാരിയെ കളവ് പറയുന്ന സ്വഭാവക്കാരിയാക്കിയ ക്രൈംബ്രാഞ്ചും സർക്കാർ പ്രോസിക്യൂട്ടറും പ്രതി ജാമ്യത്തിന് അർഹനാണെന്നും കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് നിലവിലെ അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോ​ഗിക്കണം എന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച കോടതി, പുതിയ അന്വേഷണ സംഘത്തെ നിയോ​ഗിക്കാനും പഴയ ഉദ്യോ​ഗസ്ഥർ ആരും അതിലുണ്ടാവരുതെന്നും നിർദേശിക്കുകയായിരുന്നു.

November 21, 2020, 14:13 pm

Advertisement

Advertisement