29 Saturday
February , 2020
2.25 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

പത്തനംതിട്ട ജില്ലാ സംഗമം പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു


ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ പത്തനംതിട്ട ജില്ലാ സംഗമം പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി പതിനാലിനു ജിദ്ദ ഹറാസാത്തിലുള്ള സുമിത് ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടത്തപ്പെടുന്നത്.

 

ചടങ്ങിൽ പിജെഎസ് അംഗവും കലാകാരനുമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർഥം വർഷംതോറും ജിദ്ദയിലെ പ്രശസ്തരായ കലാകാരന്മാർക്ക് നൽകി വരുന്ന അവാർഡിന് ഈ വർഷം ‌ജിദ്ദയിലെ പ്രശസ്ത ഗായകൻ മിർസ ഷെരീഫ് അർഹനായി. അംഗങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസപരമായി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഏർപ്പെടുത്തിയിട്ടുള്ള പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കി വിജയിച്ച കുട്ടികൾക്കു നൽകുന്ന ബെസ്ററ് സ്റ്റുഡൻറ് അവാർഡ് അക്ഷയ് വിലാസിന് നല്‍കും.

 

പൊതുയോഗത്തില്‍ വിഷന്‍ രണ്ടായിരത്തി ഇരുപത് അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ നൃത്തനൃത്യങ്ങൾ, ഒപ്പന, ജിദ്ദയിലെ പ്രശസ്ത ഗായകരും കൂടാതെ പിജെഎസിലെ ഗായകരും ആലപിക്കുന്ന ഗാനങ്ങൾ, ഹേമന്ത കുമാർ രചിച്ചു സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്‌ത്‌ പിജെഎസിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന നാടകം 'കായംകുളം കൊച്ചുണ്ണി' അരങ്ങേറും.

 

വാർത്താസമ്മേളനത്തില്‍ പ്രസിഡന്റ്‌ നൗഷാദ് അടൂര്‍, എബി കെ ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍ , മാത്യുതോമസ്‌, മനു പ്രസാദ്‌ ആറന്മുള , അനില്‍കുമാര്‍ പത്തനംതിട്ട, വറുഗീസ് ഡാനിയല്‍, അലി തെക്കുതോട്, അയൂബ് പന്തളം എന്നിവര്‍ പങ്കെടുത്തു.

February 11, 2020, 23:36 pm

Advertisement