18 Friday
September , 2020
10.34 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

ലൈം​ഗികവൈകൃതവും പെൻസിൽ ബോക്സും; രാജേഷ് മോഹന്റെ ഹ്രസ്വചിത്രം ചർച്ചയാവുന്നു



കോട്ടയം: പിഞ്ചുകുട്ടികൾ വരെ ലൈം​ഗികവൈകൃതങ്ങൾക്കിരയാവുന്ന കെട്ടകാലത്ത് ഒരു പെൻസിൽ ബോക്സ് എങ്ങനെ പെൺകുട്ടികളുടെ രക്ഷയ്ക്ക് ഉപകരിക്കുമെന്ന് വരച്ചുകാട്ടി ഒരു ഹ്രസ്വചിത്രം. തങ്ങളുടെ മേൽ വീഴുന്ന കാമക്കണ്ണുകൾക്ക് പെൺകുട്ടികൾ തന്നെ സ്വയം പ്രതിരോധം തീർക്കണം എന്ന സന്ദേശം പകരുന്ന ഹ്രസ്വ ചിത്രത്തിന് രാജേഷ് മോഹൻ ആണ് രചനയും സംവിധാനവും നിർവഹിച്ചത്.  പെൻസിലും പേനയ്ക്കും റബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെൻസിൽ ബോക്സിനെ അവതരിപ്പിക്കുകയാണ് ഈ ഷോർട്ട് ഫിലിം.

 


രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് അവർഡുകൾ വാരിക്കൂട്ടിയ ഹ്രസ്വചിത്രം പ്രശസ്ത നടൻ ബിജുമേനോൻ്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

 

കൊൽക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റിങ്ങിനും മികച്ച നിർമാണത്തിനും മികച്ച ബിജിഎമ്മിനുമുള്ള പുരസ്കാരം, സിനി ബോൺ അന്താരാഷ്ട്ര ഫെസ്റ്റിവലിൽ മികച്ച ബിജിഎമ്മിനുള്ള പുരസ്കാരം തുടങ്ങി 8 മേളകളിലായി വിവിധ അവാർഡുകൾ സ്വന്തമാക്കിയ ശേഷമാണ് പെൻസിൽ ബോക്സ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ബാലതാരം ആഞ്ജലീന അബ്രഹാമാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

 

ജോജി തോമസും രാജേഷ് മോഹനും ചേർന്നു നിർമിച്ച 5 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ സംഭാഷണങ്ങളില്ല എന്നതാണ്. മിറാജ് ഖാലിദ് ആണ് സംഗീതം. എഡിറ്റിങ് ജുനൈദ് നിർവഹിച്ചിരിക്കുന്നു.

 

May 11, 2020, 14:42 pm

Advertisement

Advertisement