25 Saturday
January , 2020
4.04 PM
livenews logo
flash News
പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

വാഹനവിപണിയുടെ തകര്‍ച്ചയ്ക്കു കാരണം ജനം ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതിനാലെന്ന് നിര്‍മല സീതാരാമന്‍

September 10, 2019, 19:54 pm

ചെന്നൈ: വാഹനവിപണിയിലെ തകര്‍ച്ചയ്ക്കു കാരണം കൂടുതലാളുകളും വാഹനങ്ങള്‍ വാങ്ങാതെ യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇരുചക്ര, കാര്‍ വാഹനവിപണിയില്‍ തുടര്‍ച്ചയായി വന്‍ തകര്‍ച്ച നേരിടുന്നുവെന്ന് വാര്‍ത്തകള്‍ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. അശോക് ലെയ്‌ലാന്റ് ലോറികള്‍ക്ക് 70 ശതമാനം വില്‍പ്പനക്കുറവാണ് രേഖപ്പെടുത്തിയത്. വാഹനനിര്‍മാണം നിര്‍ത്തിവയ്ക്കുകയും ഡീലര്‍മാര്‍ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്ന് ലക്ഷക്കണക്കിനു പേര്‍ക്കാണ് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നഷ്ടപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണവൈകല്യമാണ് വാഹനവിപണിയുള്‍പ്പെടെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന വിമര്‍ശനം ശക്തമായിരുന്നു.

 

വാഹനങ്ങളുടെ മാനദണ്ഡം പുനര്‍നിശ്ചയിക്കുകയും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഭാരത് സ്റ്റേജ് 6 പ്രകാരം നിര്‍മിച്ച വാഹനങ്ങളേ വില്‍ക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതും വാഹനവിപണിയുടെ തകര്‍ച്ചയ്ക്കു കാരണമായെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. തവണ വ്യവസ്ഥകളില്‍ വാഹനം വാങ്ങുന്നതിനു പകരം ഓല, യൂബര്‍, മെട്രോ സര്‍വീസുകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സാമ്പത്തിക രംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിന നേട്ടങ്ങളെക്കുറിച്ചുള്ള പ്രഖ്യാപന വേദിയിലായിരുന്നു നിര്‍മലാ സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്.

 

അതിനിടെ ഇതേ കാരണം തന്നെയാണ് ബസുകളുടെയും ലോറികളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചതെന്ന ചോദ്യമെറിഞ്ഞ് കോണ്‍ഗ്രസ് നിര്‍മലാ സീതാരാമനെ പരിഹസിച്ചു.

 

കഴിഞ്ഞമാസമാദ്യം സര്‍ക്കാര്‍ വകുപ്പുകള്‍ പഴയ വാഹനങ്ങള്‍ വിറ്റ് പുതിയവ വാങ്ങി വാഹനവിപണിക്ക് ഉണര്‍വ് നല്‍കണമെന്ന പരിഹാരമാര്‍ഗവും കേന്ദ്രമന്ത്രി നിര്‍ദേശിച്ചിരുന്നു.

 

September 10, 2019, 19:54 pm

Advertisement