7 Tuesday
July , 2020
5.56 PM
livenews logo
flash News
സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ്

എം കെ മുനീർ ഇടപെട്ടു; കെഎംസിസിയുടെ സഹായത്താൽ വിദ​ഗ്ധ ചികിൽസയ്ക്ക് സലാലയിൽ നിന്നു സുധി നാട്ടിലേക്ക്മസ്ക്കത്ത്: സലാലയിലെ ജോലി സ്ഥലത്ത് നിന്ന് കണ്ണിനേറ്റ പരിക്കിന് വിദ​ഗ്ധ ചികിൽസയുറപ്പ് വരുത്താൻ കഴിയാതെ ബുദ്ധിമുട്ടിയ പേരാമ്പ്ര സ്വദേശിക്ക് തുണയായി പ്രതിപക്ഷ ഉപനേതാവ്ഡോ  എംകെ മുനീറിന്റെയും കെഎംസിസിയുടെയും ഇടപെടൽ. 

 

സലാലയിൽ കർട്ടൻ ഷോപ്പിൽ ജോലിചെയ്ത് വരികയായിരുന്ന സുധിയുടെ കണ്ണിൽ ഒരു മാസം മുമ്പാണ് സ്റ്റാപ്ലർ പിൻ തറച്ചത്. ഉടൻ തന്നെ അവിടെയുള്ള ഖാബൂസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിൽ വേണ്ട സംവിധാനങ്ങളില്ലാത്തതിനാൽ തിരിച്ചയക്കുകയായിരുന്നു. വിദ​ഗ്ധ സൗകര്യങ്ങളുള്ള മസ്കത്തിലെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ ലോക്ഡൗൺ  കാരണം സാധിച്ചില്ല.

 

തുടർന്ന് സുധിയുടെ അളിയൻ കായണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗിനെ ബന്ധപ്പെട്ടു. സെക്രട്ടറി പി സി അസ്സൈനാറും റിയാസ് കായണ്ണയും പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീറിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം സലാല കെഎംസിസിയുമായി ബന്ധപ്പെട്ട് കാര്യഗൗരവം അറിയിച്ചു. കെഎംസിസി അന്വേഷിച്ചപ്പോൾ പരസഹായമില്ലാതെ റൂമിൽ കഴിയുകയായിരുന്ന സുധിയെ കെ എം സി സിയുടെ നേതാക്കൾ ഖാബൂസ് ഹോസ്പിറ്റലിൽ വീണ്ടുമെത്തിക്കുകയും ഡോക്ടർ ജോർജ് നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കുകയും അണുബാധ വരാതിരിക്കാനുള്ള എല്ലാ പരിപാലനവും നടത്തി നാട്ടിൽ ചികിത്സിക്കുന്നതാണ് നല്ലതെന്ന നിർദ്ദേശവും നൽകി.

 

ഒമാനിൽ നിന്നു യാത്ര ചെയ്യുന്നവർക്ക് മസ്ക്കത്തിലെ വിമാനത്താവളം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നിരിക്കേ ആയിരം കിലോമീറ്ററകലെയുള്ള സുധിക്ക് അതിനും പ്രതികൂല സാഹചര്യമായിരിക്കേ എംബസി മുഖാന്തരവും മറ്റുമായുള്ള നാസർ പെരിങ്ങത്തൂരിൻറെ നിരന്തര ഇടപെടലുകൾ മൂലം പച്ചക്കറി വിതരണം ചെയ്യുന്ന ട്രെയ്ലറിൽ സുധിയെ മസ്കത്തിലെത്തിക്കാമെന്നും ആദ്യ വിമാനത്തിൽ തന്നെ സുധിയെ നാട്ടിലയക്കാമെന്നും ഉറപ്പ് ലഭിക്കുകയായിരുന്നു.

 

എറണാകുളം ലിറ്റിൽ ഫ്ലവർ ആശുപത്രിയിലാണ് സുധിക്ക് വിദ​ഗ്ധ ചികിൽസയൊരുങ്ങുന്നത്. 

May 09, 2020, 20:31 pm

Advertisement