27 Saturday
November , 2021
4.29 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

വിദ്യാര്‍ഥിനിയുടെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറ വച്ച് പകര്‍ത്തിയ പൈലറ്റ് അറസ്റ്റില്‍


 

കോളേജ് വിദ്യാര്‍ഥിനിയുടെ കിടപ്പറ ദൃശ്യങ്ങൾ രഹസ്യ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസില്‍ പൈലറ്റ് അറസ്റ്റില്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പൈലറ്റായ വെര്‍നന്‍ ഡൈവന്‍ ക്രൈഡര്‍ എന്ന 55കാരനാണ് അറസ്റ്റിലായത്.

 

യൂനിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയില്‍ വിദ്യാര്‍ഥിനിയായ 19കാരിയുടെ പരാതിയിലാണ് നടപടി. യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഭവനസമുച്ചയത്തിലെ വീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.

 

പെണ്‍കുട്ടിയുടെ കിടപ്പറയ്ക്കു നേരെയുള്ള ജാലകത്തില്‍ ചെറിയ ദ്വാരമുണ്ടാക്കിയാണ് സിഗരറ്റ് ലൈറ്ററിന്റെ വലിപ്പമുള്ള ക്യാമറ ഒളിച്ചിപ്പു വച്ചിരുന്നതെന്ന് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

 

കഴിഞ്ഞ ദിവസം ജാലകത്തില്‍ അസാധാരണമായ നീല വെളിച്ചം കണ്ടപ്പോഴാണ് പെണ്‍കുട്ടി ശ്രദ്ധിച്ചത്. പരിശോധനയില്‍ ഒരു രഹസ്യ ക്യാമറയാണെന്ന് മനസിലായി. പെണ്‍കുട്ടിയുടെ കിടപ്പറയിലേക്ക് തിരിച്ചുവച്ച നിലയിലായിരുന്നു ക്യാമറ. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ക്യാമറ കൈമാറുകയും ചെയ്തു.

 

പെണ്‍കുട്ടിയുടെ കിടപ്പറയിലെ രണ്ടു മണിക്കൂറോളമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. നേരത്തെ പകര്‍ത്തിയ കോക്പിറ്റിന്റെ ദൃശ്യങ്ങളും പൈലറ്റിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും ക്യാമറയുടെ മെമ്മറിയില്‍ കണ്ടെത്തി.  

 

ക്യാമറയിലെ സിം കാര്‍ഡ് പൈലറ്റിന്റെ പേരിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പൈലറ്റിന്റേതാണ് ക്യാമറയെന്നു കണ്ടെത്തി. ഇതിനു ശേഷമാണ്, പൈലറ്റിനെ അറസ്റ്റ് ചെയ്തത്.

 

സംഭവത്തില്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്ങനെയാണ് പെണ്‍കുട്ടിയെ ഈ പൈലറ്റ് കണ്ടെത്തിയത് എന്നും ജനാലയ്ക്കുള്ളില്‍ എങ്ങനെ ക്യാമറ സ്ഥാപിച്ചെന്നും ഇതുവരെ പുറത്തറിഞ്ഞിട്ടില്ല. ഒളിഞ്ഞുനോട്ടം അടക്കമുള്ള പരാതികള്‍ പൈലറ്റിനെതിരെ നേരത്തെ തന്നെ ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

October 24, 2021, 14:24 pm

Advertisement

Advertisement