8 Saturday
October , 2022
3.05 AM
livenews logo
flash News
സൗദിയിൽ നിന്ന് അയച്ച മൃതദേഹങ്ങൾ മാറിപ്പോയി; കായംകുളത്ത് ദഹിപ്പിച്ച മൃതദേഹം വാരണാസി സ്വദേശിയുടേത് ക്രിസ്ത്യൻ പള്ളിക്ക് നേരെ ഹിന്ദു മുന്നണി ആക്രമണം; തമിഴ്നാട്ടിൽ ഒരാൾ അറസ്റ്റിൽ ‌ആര്‍എസ്എസിനെ നിരോധിക്കാൻ നടപടി സ്വീകരിക്കണം; ഡിജിപിക്ക് അഭിഭാഷകന്റെ പരാതി വയോധികരെ കെട്ടിപ്പിടിച്ച് സ്വർണവും പണവും കവരുന്ന സ്ത്രീ പിടിയിൽ വിവാഹ വാഗ്ദാനം നിരസിച്ച വിവാഹിതയെ തീക്കൊളുത്തി ഗൗരി ലങ്കേഷിന്റെ മാതാവും സഹോദരിയും രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ വി​ഗ്രഹ നിമജ്ജനത്തിടെ മിന്നൽ പ്രളയം: സ്വജീവൻ പണയപ്പെടുത്തി മുഹമ്മദ് മാനിക്ക് രക്ഷപ്പെടുത്തിയത് 9 പേരെ ഡ്രൈവിങ്ങിനിടെ എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്ത് ജോമോൻ: വടക്കഞ്ചേരി അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും കൊല്ലത്ത് ഭർത്താവും മകനും ചേർന്ന് പ്രസവം എടുത്ത യുവതിയും നവജാതശിശുവും മരിച്ചു മദീനയിലേക്കുള്ള യാത്രയ്ക്കിടെ ബുറൈദയിൽ വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

തകരാർ; ഡൽഹിയിൽ നിന്നു ദുബയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു



ഡൽഹിയിൽ നിന്ന് ദുബയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിനെ തുടർന്ന് കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി കറാച്ചിയിൽ ഇറങ്ങുകയും യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

 

യാത്രയ്ക്ക് മുമ്പ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഡൽഹിയിൽ നിന്ന് ദുബയിലേക്ക് പോവുകയായിരുന്ന എസ്ജി-11 എന്ന സ്പൈസ്ജെറ്റ് ബി 737 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. ഡൽഹിയിൽ നിന്ന് മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയച്ച് അവിടെ നിന്ന് യാത്രക്കാരെ ദുബയിലേക്ക് കൊണ്ടുപോകുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.

 

വിമാനം പറത്തുന്നതിനിടെ ഇന്ധനത്തിന്റെ അളവിൽ വലിയ കുറവ് കാണിച്ചു. ഇതോടെ ഇന്ധനം ചോർന്നുവെന്ന സംശയം പൈലറ്റുമാർക്കുണ്ടായി. എന്നാൽ വിമാനത്തിൽ നിന്ന് ഇന്ധനച്ചോർച്ച കണ്ടെത്താനായില്ലെന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പറയുന്നു. ഇന്ധനത്തിന്റെ അളവ് കാണിക്കുന്ന ഇൻഡിക്കേറ്റർ ലൈറ്റിന്റെ പ്രവർത്തനം താളംതെറ്റിയതാണ് സംശയത്തിനു കാരണമായതെന്നാണ് എയർലൈന്റെ വിശദീകരണം.

 

കഴിഞ്ഞദിവസം കാബിനിൽ പുക നിറഞ്ഞതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം എമർജൻസി ലാന്റിങ് നടത്തിയിരുന്നു. 14000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് കാബിനിൽ പുക നിറഞ്ഞത് കണക്കിലെടുത്ത് എമർജൻസി ലാൻഡിങ്ങിന് അനുമതി ചോദിച്ച് വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്. ജബൽപൂരിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഡൽഹിയിൽ എമർജൻസി ലാന്റിങ് നടത്തിയത്.

 

July 05, 2022, 14:11 pm

Advertisement

Advertisement