21 Tuesday
January , 2020
6.14 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം തർജമ ചെയ്ത് ഞെട്ടിച്ചും കൈയടി നേടിയും പ്ലസ് വൺ വിദ്യാർഥിനി

December 05, 2019, 12:26 pm

വയനാട് മണ്ഡലം സന്ദർശനത്തിനെത്തിയ രാഹുൽ ​ഗാന്ധി എംപിയുടെ പ്രസം​ഗം മലയാളത്തിലേക്ക് തർജമ ചെയ്ത് ഞെട്ടിച്ചും കൈയടി നേടിയും പ്ലസ് വൺ വിദ്യാർഥിനി. ഇന്ന് രാവിലെ മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസില്‍ കെട്ടിടോദ്ഘാടനം നിർവഹിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്താൻ ആര് വരും എന്ന് വേദിയിലുള്ളവരും സദസ്സും ആലോചിച്ചിരിക്കെയാണ് അവൾ കടന്നുവന്നത്.

 

ആ വ്യക്തിയെ കണ്ട് വേദിയിലുള്ളവർ മാത്രമല്ല, രാഹുൽ ​ഗാന്ധി പോലും അമ്പരന്നു. സാധാരണ ദേശീയ നേതാക്കൾ പ്രസം​ഗിക്കുന്ന വേദികളിൽ പരിഭാഷ നടത്തുന്നത് അതേ പാർട്ടിയുടെ നേതാക്കളോ അവരേർപ്പെടുത്തുന്ന ഏതെങ്കിലും വിദ്യാസമ്പന്നരായ മുതിർന്ന വ്യക്തികളോ ആയിരിക്കും. പലപ്പോഴും അത്തരക്കാർക്കു പോലും അബദ്ധങ്ങൾ പിണയാറുമുണ്ട്. എന്നാൽ ഇവിടെയും പതിവുപോലെ മുതിർന്നവരെ പ്രതീക്ഷിച്ച സദസ്സിനു മുന്നിലേക്കാണ് ഈ 16കാരി കടന്നുവരുന്നത്. 

അതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സഫയാണ് രാഹുലിന്റെ ഇം​ഗ്ലീഷ് പ്രസം​ഗം അതിന്റെ ചടുലതയും അർഥവും ​ഗാംഭീര്യവും ഒഴുക്കും ഒട്ടും ചോരാതെ ഏറെ ഭം​ഗിയോടെ മലയാളത്തിലേക്ക് മൊഴി മാറ്റിയത്. വേദിയില്‍ കയറിയ ശേഷം രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ വിദ്യാര്‍ഥികളോട് സഹായം ചോദിക്കുകയായിരുന്നു. പൊടുന്നനെ സദസ്സിലുണ്ടായിരുന്ന സഫ താന്‍ പരിഭാഷ ചെയ്യാന്‍ തയാറാണെന്ന് ആംഗ്യം കാണിച്ചതോടെ രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് വേദിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

 

വേദിയിൽ കയറിയാൽ വിറയ്ക്കുന്ന, മൈക്ക് കിട്ടിയാൽ സംസാരിക്കാൻ മടി കാണിക്കുന്നവരാണ് ഇപ്പോഴും ഭൂരിഭാ​ഗം വിദ്യാർഥികളും. എന്നാൽ സാധാരണ പ്രസം​ഗ മത്സരമോ പാട്ടോ കഥ പറച്ചിലോ പോലെ കാണാതെ പഠിച്ചിട്ട് പറയാനുള്ളതായിരുന്നില്ല തന്നിലേൽപ്പിക്കപ്പെട്ട ദൗത്യം എങ്കിലും ആ ഉത്തരവാദിത്തം അവൾ കൃത്യമായി നിറവേറ്റി.

 

സഫയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിട്ടുള്ളത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ ​ഗാന്ധിയുടെ ആദ്യ പരിപാടിയായിരുന്നു കരുവാരക്കുണ്ടിലേത്. കരുവാരക്കുണ്ട് ജിഎച്ച്എസ്എസിന്റെ പുതിയ കെട്ടിടത്തിന്റേയും എടക്കര പഞ്ചായത്ത് കോംപ്ലക്സിന്റേയും ഉദ്ഘാടനത്തിനായാണ് രാഹുൽ ​ഗാന്ധി ഇവിടെയെത്തിയത്. 

 

ഒടുവിൽ സ്കൂളിനും വിദ്യാർഥികൾക്കും നന്ദി പറഞ്ഞ രാഹുൽ​ഗാന്ധി മികച്ച രീതിയിൽ തന്റെ പ്രസം​ഗം തർജമ ചെയ്ത സഫയ്ക്കും ഹൃദ്യമായ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം കീശയിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്ത് സമ്മാനിച്ചു. തുടർന്ന് ചേർത്തു നിർത്തി. വേദി വിടും മുമ്പ് സഫയെ അധ്യാപികയും ആശ്ലേഷിച്ചു. സ്കൂളിൽ പഠനത്തിലും മികച്ച നിലവാരം പുലർത്തുന്ന വിദ്യാർഥിനിയാണ് സഫ.

December 05, 2019, 12:26 pm

Advertisement