7 Tuesday
July , 2020
5.40 PM
livenews logo
flash News
സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ്

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും



ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യു. അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷാവസ്ഥയും കൊറോണ വൈറസ് വ്യാപനം തടയാനേർപ്പെടുത്തിയ നിയന്ത്രണങ്ങളിലെ രണ്ടാം ഘട്ട ഇളവിലേക്ക് രാജ്യം കടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. വൈകീട്ട് നാലിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

 

 

പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത് രണ്ടുദിവസം മുമ്പായിരുന്നു കഴിഞ്ഞത്. രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുമെന്ന് മോദി പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. ​ഗൽവാൻ താഴ് വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട 20 ഇന്ത്യൻ സൈനികർക്ക് പ്രധാനമന്ത്രി ആദരാഞ്ജലിയും അർപ്പിക്കുകയുണ്ടായി.

 

 


അതേസമയം അതിർത്തിയിൽ ഇരുരാജ്യങ്ങളും പടയൊരുക്കം നടത്തുന്നുവെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവരികയുണ്ടായി. ഇതിനു പിന്നാലെ ഇന്നലെ രാത്രി ടിക്ക്ടോക്കും യുസി ബ്രൗസറും അടക്കമുള്ള 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തുകയും ചെയ്തു.

 

June 30, 2020, 09:51 am

Advertisement