24 Tuesday
November , 2020
6.02 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

നമ്മൾ ഇന്ത്യയുടെ സുവർണ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് മോദി


ഗാന്ധിനഗർ: നമ്മൾ ജീവിക്കുന്നത് ഇന്ത്യയുടെ സുവർണ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കടന്നുപോവുന്നത് മാറ്റത്തിന്‍റെ സുപ്രധാന ഘട്ടത്തിലൂടെയാണെന്നും അടുത്ത 25വർഷം രാജ്യത്തിന് നിർണായകമാണെന്നും മോദി അവകാശപ്പെട്ടു. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്‌സിറ്റി (പിഡിപിയു) വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

 

'ഇന്നത്തെ ഇന്ത്യ ഒരു സുപ്രധാന മാറ്റത്തിലൂടെയാണ് കടന്നുപോവുന്നത്. രാജ്യത്തിന്‍റെ നിലവിലുള്ളതും ഭാവിയും രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. ഒരു നിമിഷം ചിന്തിക്കുക, നമ്മൾ ഒരു സുവർണ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല'- മോദി പറഞ്ഞു.

 

2022 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം പൂർത്തിയാക്കുന്നു. 2047ൽ ഞങ്ങൾ സ്വാതന്ത്ര്യം 100 വർഷം പൂർത്തിയാക്കും. ഇതിനർഥം വരുന്ന 25 വർഷങ്ങൾ ഏറ്റവും പ്രധാനപ്പെട്ട വർഷമായിരിക്കും. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട 25 വർഷം നിങ്ങളുടെ പ്രധാനപ്പെട്ട വർഷമാണ്- അദ്ദേഹം പറഞ്ഞു.

 

ഉത്തരവാദിത്തബോധം വളർത്തുന്ന ആളുകൾക്ക് മാത്രമേ ജീവിതത്തിൽ വിജയമുണ്ടാവൂ. ഒരാൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോഴാണ് വിജയം ആരംഭിക്കുന്നത്, അയാൾക്ക് അത് ഭാരമായി തോന്നുന്നെങ്കിൽ അവൻ പരാജിതനാണ്- മോദി കൂട്ടിച്ചേർത്തു.

November 21, 2020, 19:45 pm

Advertisement

Advertisement