29 Saturday
February , 2020
2.29 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

ചെന്നൈയിലെ സിഎഎ വിരുദ്ധ സമരത്തിന് നേരെ പൊലീസ് അതിക്രമം; നിരവധി പേർക്ക് പരിക്ക്


ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗ് മാതൃകയിൽ ചെന്നൈ വണ്ണാർപേട്ട് നടക്കുന്ന പ്രതിഷേധത്തിനു നേരെ പൊലീസ് അതിക്രമം. ലാത്തിച്ചാർജിൽ സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ചെന്നൈ നഗരത്തിൽ വിവിധ‍യിടങ്ങളിലേക്ക് പ്രതിഷേധം പടരുക‍യാണ്. 

 

രാത്രി 9.30ഓടെയാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അണിനിരന്ന സമരത്തിന് നേരെയാണ് പളനിസ്വാമി പൊലീസിന്റെ ആക്രമണമുണ്ടായത്. 40 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി പ്രതിഷേധക്കാർ പറഞ്ഞു. ഇവരെ വിട്ടയച്ചിട്ടില്ല. 

ഇന്ന് ഉച്ചയ്ക്ക് തുടങ്ങിയ സമരം അവസാനിപ്പിക്കാൻ പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. ഇതോടെയാണ് രാത്രി ലാത്തിച്ചാർജ് നടത്തി പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നോക്കിയത്. പൊലീസ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

 

അതേസമയം, പൊലീസ് അതിക്രമത്തിനെതിരെ തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. സേലം, കോയമ്പത്തൂർ, തൂത്തുക്കുടി, ചെങ്കൽപ്പേട്ട്, ഗിണ്ടി, മണ്ണടി, പുതുപ്പേട്ട് തുടങ്ങി നിരവധിയിടങ്ങളിലാണ് പ്രതിഷേധ പരിപാടി നടക്കുന്നത്. കൂടാതെ ചെന്നൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധം തുടരുകയാണ്. 

February 15, 2020, 00:09 am

Advertisement