26 Tuesday
May , 2020
11.12 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

ലോക്ക്ഡൗൺ: കണ്ണൂരിൽ ഡയാലിസിസിന് പോയ രോ​ഗിയെ പൊലീസ് തല്ലിച്ചതച്ചതായി പരാതി


ഷിയാസ് ബിൻ ഫരീദ്

 

കണ്ണൂർ: കോവി‍ഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ വിലക്ക് ലംഘനം ആരോപിച്ച് ന്യായമുള്ളവരെ പോലും പൊലീസ് തല്ലിച്ചതയ്ക്കുന്നതായി പരാതി. ഇന്നലെ കണ്ണൂരിൽ ഡയാലിസിസിന് പോയി തിരിച്ചുവന്ന രോ​ഗിയെ പോലും പൊലീസ് മർദിച്ചെന്നാണ് പരാതി.

 

തലശേരി സ്വദേശി നിശാൽ വി പിയെയാണ് പൊലീസ് തല്ലിച്ചതച്ചത്. രണ്ട് കിഡ്നിയും തകരാറിലായ നിശാൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഡയാലിസിസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് തലശേരി പൊലീസ് മർദിച്ചത്. കണ്ണൂരിൽ മിംസിനു കീഴിലുള്ള ഡയാലിസിസ് സെന്ററിലാണ് നിശാൽ പോയത്. ബൈക്കിൽ തിരിച്ചുവരുന്ന വഴിക്ക് തലശേരി കോപറേറ്റീവ് ആശുപത്രിക്കു മുന്നിൽ വച്ചാണ് സംഭവം.

ആദ്യം കൈകാണിച്ച പൊലീസിനോട് കാര്യം പറഞ്ഞപ്പോൾ പോയ്ക്കോളൂ എന്നു പറഞ്ഞെന്നും എന്നാലുടനെ തന്നെ മറ്റൊരു പൊലീസുകാരൻ പിന്നാലെ വന്ന് വണ്ടി നിർത്താൻ പറയുകയും വണ്ടി നിർത്തി കാര്യങ്ങൾ പറയുംമുമ്പു തന്നെ ലാത്തി കൊണ്ട് കൈയിൽ അടിക്കുകയുമായിരുന്നെന്ന് നിശാൽ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. ഒറ്റയ്ക്കാണ് നിശാൽ ആശുപത്രിയിൽ പോയത്. കാര്യമറിയാതെ അടിക്കരുതെന്ന് പറഞ്ഞപ്പോൾ വീണ്ടും നടുവിന് രണ്ടു തവണ അടിച്ചു. 

 

പുറത്തിറങ്ങിയാൽ കൈയിൽ കരുതണം എന്നു മുഖ്യമന്ത്രിയും ഡിജിപിയും നിർദേശിച്ച സത്യവാങ്മൂലവും നിശാലിന്റെ കൈവശമുണ്ടായിരുന്നു. ഡയാലിസിസ് രോഗിയാണെന്നും ആഴ്ചയില്‍ മൂന്നു ദിവസം (തിങ്കള്‍, ബുധന്‍, വെള്ളി) ആശുപത്രിയില്‍ പോവേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ തലശേരി എസ്‌ഐയുടെ സീലും ഒപ്പുമുണ്ട്. ഡയാലിസിസിന് പോയി വന്നതാണെന്ന് പറഞ്ഞപ്പോൾ സത്യവാങ്മൂലം കാണിക്കാൻ പറഞ്ഞു. 

ഇത് കാണിച്ചതോടെ എവിടെയാണ് ഡയാലിസിസ് ചെയ്യുന്നതെന്ന് ചോദിച്ചു. സെന്ററിന്റെ പേരു പറഞ്ഞപ്പോൾ അങ്ങനെയൊരു സെന്റർ ഇല്ലല്ലോ എന്നായിരുന്നു പൊലീസിന്റെ ചോദ്യം. എന്നാൽ ഈ സെന്ററിന്റെ ഹാൻഡ്ബുക്ക് കാണിച്ചപ്പോഴാണ് പൊലീസിന് വിശ്വാസമായതെന്നും പൊയ്ക്കോളാൻ പറഞ്ഞതെന്നും നിശാൽ വ്യക്തമാക്കി. കൈയ്ക്കും നടുവിനും ഇപ്പോഴും വേദനയുണ്ടെന്നും നിശാൽ പറഞ്ഞു. 

 

2018ൽ കിഡ്നി മാറ്റിവയ്ക്കപ്പെട്ട രോ​ഗിയാണ് നിശാൽ. പിന്നീട് എലിപ്പനി വന്നതോടെ അണുബാധയുണ്ടാവുകയും ആ കിഡ്നി എടുത്തുകളയുകയും ചെയ്തു. അതിനുശേഷം ഒരു കൊല്ലമായി താൻ ഡയാലിസിസ് ചെയ്തുവരികയാണെന്നും നിശാൽ അറിയിച്ചു. നിശാലിനെതിരായ മർദനത്തിൽ നിരവധി പേരാണ് പൊലീസിനെതിരെ രം​ഗത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ കാരണം പോലും ചോദിക്കാതെ നിരവധി പേരെ തല്ലിച്ചതച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ, പരിശോധന നടത്തുന്ന പൊലീസിനു നേരെ കയര്‍ക്കുന്നവരും ഉണ്ട്. മാത്രമല്ല, കാരണമില്ലാതെ റോഡില്‍ ഇറങ്ങുന്നവരും നിരവധിയാണെന്ന് പൊലീസും പറയുന്നു. 

 

പലയിടത്തും നിരവധി പേരാണ് വിലക്കുകള്‍ ലംഘിച്ച് കാഴ്ച കാണാന്‍ റോഡിലിറങ്ങുന്നത്. എന്നാല്‍, ന്യായമായ ആവശ്യം ഉള്ളവരെ പോലും കാരണം ചോദിക്കാതെ മര്‍ദിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

March 26, 2020, 12:11 pm

Advertisement