26 Tuesday
May , 2020
10.17 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊണ്ടോട്ടിയിൽ മുൻസിപ്പൽ ചെയർപേഴ്സണും ന​ഗരസഭാ ഉദ്യോഗസ്ഥർക്കും നേരെ പൊലീസ് അക്രമണം


മലപ്പുറം: കൊണ്ടോട്ടിയിൽ അവശ്യവസ്തുക്കളുടെ വിലവർധനവ് പരിശോധിക്കാനെത്തിയ മുൻസിപ്പൽ ചെയർപേഴ്സണും സെക്രട്ടറിയും അടക്കമുള്ളവർക്കു നേരെ പൊലീസ് ആക്രമണം. രാജ്യമൊട്ടാകെ കൊറോണ വ്യാപന പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വിലക്ക് ലംഘിച്ചെന്നാരോപിച്ചാണ് പൊലീസ് ആക്രമണം. ന​ഗരസഭാ സം​ഘം മാർക്കറ്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

 

റോഡിൽ വാഹനം നിർത്തി ചാടിയിറങ്ങി ഓടിവന്ന പൊലീസുകാരൻ, കൂടി നിൽക്കുന്നതിന്റെ കാരണം പോലും ചോദിക്കാതെ ഇവരെ മർദിക്കുകയായിരുന്നു. പൊലീസ് വരുന്നതു കണ്ട് ചെയർപേഴ്സൺ അടക്കം രണ്ട് പേർ ഓടിമാറിയതിനാൽ ലാത്തിയടിയേറ്റില്ല. ഓടാതെ റോഡരികിൽ തന്നെ നിന്ന ഉദ്യോ​ഗസ്ഥർക്ക് കാലിലും പുറത്തുമൊക്കെ മർദനമേറ്റു. ഒടുവിൽ സംഭവം വിവാദമായപ്പോൾ ആളു മാറി മർദിച്ചതാണെന്നാണ് പൊലീസിന്റെ വാദം.

 

ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മാർക്കറ്റിനു മുന്നിൽ നിന്ന് സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു ചെയർപേഴ്സണും ഉദ്യോ​ഗസ്ഥരും. ചെയർപേഴ്സണിന്റെ ഔദ്യോ​ഗിക വാഹനവും റോഡരികിൽ കിടപ്പുണ്ട്. ഈ സമയം റോഡിനപ്പുറത്തുനിന്നും ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ലാത്തിയുമായി ഓടി വരുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം ചെയർപേഴ്സണും മറ്റൊരു ഉദ്യോ​ഗസ്ഥനും ഓടി മാറി. ഇതോടെ മറ്റു ഉദ്യോ​ഗസ്ഥരുടെ നേർക്ക് പാഞ്ഞതോടെ ഇവർ പൊലീസുകാരനെ തടഞ്ഞുനിർത്തി കാര്യം പറയുകയായിരുന്നു. വാഹനവും കാണിച്ചുകൊടുത്തു. ഇതോടെയാണ് പൊലീസുകാരൻ ശാന്തനായത്. 

 

ഈ സമയം മറ്റൊരു പൊലീസുകാരൻ കൂടി ഇവർക്കു നേരെ വരുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ ന​ഗരസഭാ സെക്രട്ടറി ഇൻചാർജ് ബാബു, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെ നടപടി ​ഗൗരവമായി കാണണമെന്നും ഇത്തരം രീതികൾ അനുവദിക്കാൻ പാടില്ലെന്നും ന​ഗരസഭാ ചെയർപേഴ്സൺ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇത്തരത്തിൽ കാര്യം ചോദിക്കാതെ പൊലീസ് ആളുകളെ മർദിക്കുന്നതായി നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. കൂട്ടംകൂടൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം എന്ന നിർദേശം പൊലീസ് വ്യാപകമായി ദുരുപയോ​ഗം ചെയ്യുകയാണ്. കണ്ണൂരിൽ ഡയാലിസിസിന് പോയി വന്ന വൃക്കരോ​ഗിയെയും പൊലീസ് മർദിച്ചിരുന്നു. 

 

March 26, 2020, 17:26 pm

Advertisement