15 Thursday
April , 2021
6.58 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മാസ്കില്ല; യുവാവിന് നടുറോഡിൽ പൊലീസിന്റെ ക്രൂര മർദനം; ബൂട്ടിട്ട് മുഖത്ത് ചവിട്ടി; ദേഹത്ത് കയറിയിരുന്നും ക്രൂരത


മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നടുറോഡിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ച് പൊലീസ് ഉദ്യോ​ഗസ്ഥർ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന സംഭവത്തിൽ പ്രതിഷേധം പുകയുന്നു. നഗര മധ്യത്തിലെ റോഡിലാണ് 35കാരനെ രണ്ട് പൊലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് അതിക്രൂരമായി മർദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

 

പൊതുനിരത്തില്‍ മാസ്‌ക് വച്ചില്ലെന്ന് ആരോപിച്ചാണ് പൊലീസുകാര്‍ യുവാവിനെ മർദിക്കുന്നത്. ടാറിട്ട റോഡില്‍ വീണ ആളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടിയും കൈ കാലുകള്‍ പിടിച്ച് തിരിച്ചും തല്ലിയും ദേഹത്ത് കയറിയിരുന്നുമാണ് പൊലീസ് അതിക്രമം. പൊലീസ് മര്‍ദിക്കുമ്പോള്‍ ഒരു ചെറിയ ആണ്‍കുട്ടി ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിയടുക്കുന്നുമുണ്ട്. കുട്ടി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും പൊലീസുകാര്‍ മര്‍ദനം തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 

അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി രാഹുൽ ​ഗാന്ധി രം​ഗത്തെത്തി. പൊലീസുകാര്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ജനങ്ങള്‍ എന്തു ചെയ്യുമെന്ന് വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി ചോദിച്ചു. ‘കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നടത്തുന്ന ഇത്തരം നാണംകെട്ട മനുഷ്യത്വമില്ലായ്മ ഈ രാജ്യം അനുവദിച്ചുകൊടുക്കില്ല. പൊലീസുകാര്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ജനം എന്ത് ചെയ്യും?’- എന്നാണ് രാഹുലിന്റെ പോസ്റ്റ്.

April 07, 2021, 21:14 pm

Advertisement

Advertisement