9 Thursday
July , 2020
8.20 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു


കൊച്ചി: മിന്നല്‍ മുരളി സിനിമയുടെ ക്രിസ്ത്യൻ പള്ളി മാതൃകയിലുള്ള സെറ്റ് തകര്‍ത്ത സംഭവത്തില്‍ എഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരി പാലോടിനെ പ്രതിചേര്‍ത്തു. പ്രതിപട്ടികയില്‍ എട്ടാമതായാണ് ഹരി പാലോടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ഹരി പാലോടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് എഎച്ച്പിയുടെ യുവ വിഭാ​ഗമായ രാഷ്ട്രീയ ബജ്രം​ഗ്​ദൾ പ്രവർത്തകർ നടത്തിയ അക്രമവിവരങ്ങളും ചിത്രങ്ങളും ആദ്യമായി പുറത്തെത്തിയത്. കൃത്യത്തിന്റെ ഗൂഢാലോചനയില്‍ ഹരി പാലോടിന് പങ്കുള്ളതായി പൊലീസ് അറിയിച്ചു.

 

എഎച്ച്പിയുടെ കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഹരി പാലോട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ നല്‍കി.

 

രാഷ്ട്രീയ ബജ്രംഗ്ദളാണ് സെറ്റ് പൊളിച്ചത്. സെറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് എന്നറിയപ്പെടുന്ന രതീഷ് മലയാറ്റൂരിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് ഗോകുല്‍, രാഹുല്‍, സന്ദീപ് എന്നിവരും പിടിയിലായി. ആകെ 11 പ്രതികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

May 29, 2020, 21:39 pm

Advertisement