29 Saturday
February , 2020
3.56 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് ബാനർ; സ്വമേധയാ മതസ്പർധാ കേസെടുത്ത് പൊലീസ്


മലപ്പുറം: പൗരത്വ പ്രക്ഷോഭം കത്തിനിൽക്കുന്നതിനിടെ ആർഎസ്എസിനും ബിജെപിക്കുമെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേരളാ പൊലീസിന്റെ നടപടി തുടരുന്നു. മലപ്പുറത്ത് 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്നെഴുതിയ ബാനര്‍ വെച്ചതിന് പൊലീസ് സ്വമേധയാ കേസെടുത്തു. 

 

ഐപിസി 153 പ്രകാരം മതസ്പർധാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻവശത്തായിരുന്നു ബാനർ സ്ഥാപിച്ചിരുന്നത്. ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ കോലം കെട്ടിതൂക്കി അതിനൊപ്പമാണ് 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്ന ബാനർ വച്ചത്.

 

ബോര്‍ഡ് സമൂഹത്തിൽ മത സ്പര്‍ധ ഉണ്ടാക്കുമെന്ന് കണ്ടാണ് കേസെടുത്തതെന്ന് അന്വേഷണ ഉദ്യാ​ഗസ്ഥനായ മലപ്പുറം എഎസ്ഐ ‍ഡി സന്തോഷ് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. തുടർന്ന് പൊലീസ് തന്നെ ബോർഡും കോലവും ഇവിടെ നിന്ന് എടുത്തുമാറ്റി.

 

അതേസമയം, ​ഗാന്ധി ഘാതകനെതിരെയും ആർഎസ്എസിനെതിരെയും പ്രതിഷേധിച്ചാൽ എങ്ങനെയാണ് മതസ്പർധ ആവുകയെന്ന ചോദ്യത്തോട് 'അതറിയില്ല, ഞാനല്ല എസ്ഐയാണ് എഫ്ഐആർ ഇട്ടത്' എന്നായിരുന്നു എഎസ്ഐയുടെ മറുപടി. എന്നാൽ വിശദീകരണത്തിനായി എസ്ഐയെ പലതവണ വിളിച്ചെങ്കിലും അദ്ദേഹം ഫോണെടുത്തില്ല.

 

നേരത്തെ ഹിറ്റ്‌ലറുടെയും മോദിയുടെയും മുഖങ്ങള്‍ ഒന്നാക്കി ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം മങ്കടയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഇയാൾ വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ബോർഡ് സ്ഥാപിച്ചത്. 'സ്റ്റോപ് മോഡിഫിക്കേഷൻ' എന്നും ബോർഡിൽ എഴുതിയിരുന്നു.

 

എന്നാൽ കലാപത്തിന് കാരണമാകുന്ന രീതിയിൽ ബോർഡ് പ്രദർശിപ്പിച്ചു (ഐപിസി 153) എന്ന് കുറ്റം ചുമത്തിയാണ് നടപടിയെന്ന് മങ്കട പൊലീസ് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞിരുന്നു. മങ്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു. മങ്കട ബിജെപി പ്രാദേശിക നേതാവ് രാജീവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

കഴിഞ്ഞയാഴ്ച, തിരുവനന്തപുരം ബാലരാമപുരത്ത് പൗരത്വ നിയമത്തെ ന്യായീകരിച്ച് ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിന്റെ വേദിക്ക് മുന്നിൽ പ്രതിഷേധ ബാനർ കെട്ടാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം നാലിനായിരുന്നു സംഭവം. ബാലരാമപുരം പൊലീസ് സ്വമേധയാ കേസെടുത്തായിരുന്നു നടപടി. മതസ്പർധയടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. 

February 08, 2020, 10:58 am

Advertisement