12 Sunday
July , 2020
3.24 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം


കൊച്ചി: കാലടിയില്‍ മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സെറ്റ് പൊളിച്ച രാഷ്ട്രീയ ബജ്രം​ഗ്ദളിനെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. എന്നാൽ ഏതെങ്കിലും വ്യക്തികളുടെ പേരിലല്ല കേസെടുത്തിരിക്കുന്ന്. പൊളിച്ചയാളുകളെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് പൊലീസ് വാദം. ആളുകളുടെ പേരോ ബന്ധപ്പെട്ട വകുപ്പുകളോ എഫ്ഐആറിൽ ഇല്ലെന്ന് പെരുമ്പാവൂർ പൊലീസ് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു.

 

ക്ഷേത്രകമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തതെന്നും എന്നാൽ ആരൊക്കെയാണെന്നുള്ള അവർക്കറിയില്ലെന്നും പെരുമ്പാവൂർ എസ്ഐ ബേസിൽ തോമസ് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. കുറച്ചാളുകൾ എന്നു മാത്രമേ പരാതിയിൽ ഉള്ളൂ. ബജ്രം​ഗ്ദൾ പ്രവർത്തകരാണെന്ന് പറയുന്നു. എത്രയാളുകൾ എന്ന് കൃത്യമല്ലെന്നും എസ്ഐ പറഞ്ഞു. എന്നാൽ പൊളിച്ചത് ബജ്രം​ഗ്ദൾ പ്രവർത്തകരാണെന്ന് അവർ തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, പോസ്റ്റിട്ടിട്ടുണ്ട്, നോക്കട്ടെ, ഞങ്ങൾ അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു എസ്ഐയുടെ ഉറപ്പില്ലാത്ത മറുപടി.

 

ആളുകളുടെ പേരറിയില്ല. എണ്ണവും കൃത്യമായറിയില്ല. ഒരു കാറിലും മൂന്നാലു ബൈക്കിലും വന്നവർ എന്നാണ് പരിതിയിലുള്ളത് എന്നും എസ്ഐ പ്രതികരിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോടാണ് കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ തങ്ങളുടെ പരാതി അവ​ഗണിച്ച് കെട്ടിയുയർത്തിയ സെറ്റ് യുവ വിഭാ​ഗമായ രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ പൊളിച്ചു കളഞ്ഞതായി അറിയിച്ച് ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. 

 

സെറ്റ് പൊളിക്കാൻ നേതൃത്വം നൽകിയ ബജ്റം​ഗ്ദൾ എറണാകുളം വിഭാ​ഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന് അഭിനന്ദനങ്ങൾ നേരുന്നതായും ഹരി വ്യക്തമാക്കുന്നുണ്ട്. ഈ പോസ്റ്റ് പൊലീസ് കണ്ടിട്ടുണ്ടെന്നാണ് എസ്ഐയുടെ മറുപടിയിൽ നിന്നും വ്യക്തമാവുന്നത്. എന്നാൽ മലയാറ്റൂർ രതീഷ് എന്ന ബജ്രം​ഗ്ദൾ നേതാവിന്റെ പേരു പോലും ഇതുവരെ എഫ്ഐആറിൽ ചേർത്തിട്ടില്ല. സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കെയാണ് പൊലീസിന്റെ ഇത്തരമൊരു നിലപാട്.

 

സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്നും പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്. വിദ്വേഷ പ്രചാരകനും തീവ്രഹിന്ദുത്വ വാദിയുമായ പ്രതീഷ് വിശ്വനാഥിന്റെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിൻ്റെ യുവ സംഘടനയാണ് രാഷ്ട്രീയ ബജ്രം​ഗ്ദൾ. സെറ്റ് പൊളിച്ചത് നിർഭാഗ്യകരമെന്ന് ക്ഷേത്ര സമിതി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതി വാങ്ങിയ ശേഷമാണ് സെറ്റ് നിര്‍മിച്ചതെന്നും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും കാലടി ശിവരാത്രി സമിതിയും പറഞ്ഞു.

 

വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും അത് അവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.  
അടുത്ത കാലത്തായി സിനിമാ രംഗത്ത് വര്‍ഗീയ വിദ്വേഷം അഴിച്ചുവിടുന്ന സംഭവങ്ങളുണ്ടാകുന്നു. ഒരു വിഭാഗം ആളുകളാണ് ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നത്. ലക്ഷങ്ങള്‍ മുടക്കിയ സെറ്റാണ് രാഷ്ട്രീയ ബജ്രംഗ്ദള്‍ പൊളിച്ചത്. സിനിമാ സെറ്റ് മതവികാരം വ്യണപ്പെടുത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. ഏത് മതവികാരമാണ് വ്യണപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിൻ്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗൺ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് രാഷ്ട്രീയ ബജ്രം​ഗ്ദൾ എറണാകുളം വിഭാ​ഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിൽ സെറ്റ് പൊളിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. 

 

മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സംഭവത്തില്‍ നിർമാതാക്കൾക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആലുവ റൂറൽ എസ്പി കെ കാർത്തിക്കിന് പരാതി നല്‍കി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോളും നായകൻ ടോവിനോ തോമസും വ്യക്തമാക്കി. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടോവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു.

May 25, 2020, 14:03 pm

Advertisement