9 Sunday
August , 2020
4.29 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്; പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് പരിശോധന


തൃശൂർ: അജ്മനിൽ തുഷാർ വെള്ളാപ്പള്ളിയെ ചെക്ക്കേസിൽ അറസ്റ്റിലായതിലെ പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് അന്വേഷണത്തിനെത്തി. നാസിൽ അബ്ദുള്ളയുടെ മതിലകത്തെ വീട്ടിലാണ് പൊലീസ് എത്തിയത്. വിവരങ്ങൾ ആരായാൻ എത്തിയതാണെന്നാണ് പൊലീസ് വീട്ടിലുള്ളവരെ അറിയിച്ചത്.

 

അജ്മനിൽ അറസ്റ്റിലായിരുന്ന തുഷാറിന് പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടർന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. വിദേശത്ത് വ്യവസായിയാണ് നാസിൽ അബ്ദുള്ള. ഇന്നലെ രാത്രിയിലാണ് തുഷാർ വെള്ളാപ്പള്ളിയെ ഒത്തു തീർപ്പ് ചർച്ചക്കെന്ന പേരിൽ വിളിച്ചു വരുത്തിയിരുന്നത്. 12 വർഷം എട്ട് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസെന്ന് പറയുന്നു.

 

തുഷാറിന്റെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി.മുരളീധരനും ഇടപെട്ടിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ബി.ജെ.പി ആരോപണമുയർത്തിയത്. എന്നാൽ ഇതിനെ തുഷാർവെള്ളാപ്പള്ളി തള്ളി. രാഷ്ട്രീയമില്ലെന്നും, പണം പലഘട്ടങ്ങളിലായി നൽകിയതാണെന്നും പണം തട്ടിയെടുക്കലായിരുന്നു ഇതിന് പിന്നിലെന്നുമാണ് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞായറാഴ്ച വീണ്ടും കോടതിയിൽ ഹാജരായി വിധിയുണ്ടായ ശേഷമേ തുഷാറിന് അജ്മനിൽ നിന്നും മടങ്ങാൻ കഴിയൂ.

August 22, 2019, 17:18 pm

Advertisement

Advertisement