26 Tuesday
May , 2020
10.08 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

ഇൻഡോറിൽ ആരോ​ഗ്യപ്രവർത്തകരെ കല്ലെറിയുന്നവർ‌ തബ്‌ലീഗുകാരെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; കാണാതെ പൊലീസ്


കൊറോണ കാലത്ത് നിരവധി വ്യാജ പ്രചരണവുമായി സംഘപരിവാർ നേതാക്കളും കേന്ദ്രങ്ങളും പ്രവർത്തകരും രം​ഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വർ​ഗീയ- വ്യാജ പ്രചരണവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദുത്വ വാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവുമായ പ്രതീഷ് വിശ്വനാഥ്. മധ്യപ്രദേശിലെ ഇൻഡോറിലെ ടാറ്റ് പാട്ടി ബഖാല്‍ പ്രദേശത്ത് കോവിഡ് 19 പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഇത് നടത്തിയത് തബ്‌ലീഗുകാരാണെന്നാണ് പ്രതീഷ് വിശ്വനാഥിന്റെ വ്യാജ പ്രചരണം.

 

ഫേസ്ബുക്കിലൂടെയാണ് പ്രതീഷ് ഈ സംഭവത്തിന്റെ വീഡിയോ പങ്കുവച്ച് ഇത്തരമൊരു വ്യാജ പ്രചരണം നടത്തിയിരിക്കുന്നത്. കല്ലേറ് നടത്തിയവർ തബ്‌ലീഗുകാരാണെന്ന് ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യുകയോ കല്ലേറിൽ പരിക്കേറ്റ ആരോ​ഗ്യപ്രവർത്തകർ പറയുകയോ ചെയ്തിട്ടില്ല. മാത്രമല്ല, വീഡിയോയ്ക്കൊപ്പം ഇയാൾ നൽകിയിരിക്കുന്ന ടൈംസ് നൗ ന്യൂസ് വാർത്തയിലും ഇത്തരമൊരു പരാമർശം ഇല്ല. എന്നിരിക്കെയാണ് എന്നത്തേയും പോലെ മനഃപൂർവം വ്യാജ പ്രചരണത്തിലൂടെ വർ​ഗീയ വിദ്വേഷം ജനിപ്പിക്കാനുള്ള ശ്രമവുമായി പ്രതീഷ് വിശ്വനാഥ് രം​ഗത്തെത്തിയിരിക്കുന്നത്. 

 

ഇൻഡോറിൽ കൊറോണ ബാധിച്ച ഒരു വ്യക്തിയുമായി സമ്പർക്കം ഉണ്ടായിരുന്ന ഒരാളെ അന്വേഷിച്ച് ഇറങ്ങിയ ആരോഗ്യ പ്രവർത്തകരെ പ്രദേശവാസികൾ കല്ലെറിഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് തബ്‌ലീഗുകാര്‍ ആണെന്നാണ് സംഘപരിവാർ കേന്ദ്രങ്ങളിലാകെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ പടരുന്നതിനിടെ അതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ് അവർ കണ്ടമട്ടില്ല. ഇതുവരെയും പോസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും കേരളാ പൊലീസ് സ്വീകരിച്ചിട്ടില്ല.

തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയും വർ​ഗീയതയും പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിയും ഇന്നലെ രം​​ഗത്തെത്തിയിരുന്നു. ഇത്തരം അസഹിഷ്ണുതയോടെയുള്ള പ്രചരണം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നു. ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

 

നിരന്തരം മുസ്‌ലിം വിഭാ​ഗത്തിനെതിരെ വർ​ഗീയ- വിദ്വേഷ- വ്യാജ പ്രചരണം നടത്തുന്നയാളാണ് പ്രതീഷ് വിശ്വനാഥ്. ശബരിമല, ബാബരി മസ്ജിദ് വിഷയങ്ങളിലടക്കം മതസ്പർധ വളർത്തുന്നതും വിദ്വേഷജനകവുമായ നിരവധി പരാമർശങ്ങൾ സോഷ്യൽമീഡിയയിലൂടെ നടത്തുകയും ചെയ്ത പ്രതീഷ് വിശ്വനാഥിനെതിരെ പലരും പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല. ഇതു കൂടാതെ, സിഎഎ വിഷയത്തിലും നിരവധി വർ​ഗീയ പരാമർശങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെങ്കിലും പരാതി നൽകിയിട്ടും പൊലീസ് കണ്ടമട്ട് കാണിച്ചില്ല.

 

കഴിഞ്ഞവർഷം മാസം ഒമ്പതിന് ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിനായി സുപ്രീംകോടതി വിട്ടുനൽകിയപ്പോഴും പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങളും നിർദേശങ്ങളും നിലനിൽക്കെ വിദ്വേഷവും മതസ്പർധയും പരത്തുന്ന പോസ്റ്റുകൾ പ്രതീഷ് വിശ്വനാഥ് പങ്കുവച്ചിരുന്നു. പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയത്തിൽ പ്രതീഷ് വിശ്വനാഥിനെതിരെ അഭിഭാഷകനായ അമീൻ ഹസ്സൻ പരാതി നൽകിയിരുന്നു. വിധിക്കു പിന്നാലെ ആഹ്ലാദപ്രകടനങ്ങളോ പ്രകോപനപരമായ പരാമർശങ്ങളോ പാടില്ലെന്ന അധികൃതരുടെ നിർദേശം പരസ്യമായി ലംഘിച്ചെന്നും കേസെടുക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അമീൻ ഹസ്സൻ പരാതി നൽകിയത്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. 

 

കഴിഞ്ഞ മണ്ഡലകാലത്താണ് പരസ്യമായി കലാപത്തിന് പ്രതീഷ് വിശ്വനാഥ്‌ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തത്. സർക്കാരിനെതിരെ യുദ്ധം ചെയ്യണമെന്ന് ആഹ്വാനം നൽകിയ പ്രതീഷ് വിശ്വനാഥിനെതിരെ കോതമംഗലം സ്വദേശി ധനൂപ് മോഹൻ കേരള പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പ്രതീഷ് വിശ്വനാഥിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ധനൂപിനു പൊലീസ് നൽകിയ മറുപടി. വർ​ഗീയത പ്രചരിപ്പിച്ചതിന് ധനൂപ് മോഹൻ നൽകിയ പരാതി മടക്കാനുള്ള കാരണമായി "ആളെ കണ്ടുകിട്ടാനില്ല" എന്നായിരുന്നു പൊലീസ് പറഞ്ഞ മറുപടി. കൂടാതെ കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഫേസ്‌ബുക്ക് പ്രതീഷ് വിശ്വനാഥിന്റെ ഡാറ്റ നൽകുന്നതിന് രണ്ടു വർഷത്തോളം സമയം എടുക്കുമെന്നും അതുവരെ കേസ് നീട്ടിവെയ്ക്കുകയുമാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കേസ് അവസാനിപ്പിച്ചത്.

 

2017-ൽ ബാബരി മസ്ജിദ് പൊളിച്ചതിന്റെ വാർഷികദിനത്തിൽ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രതീഷ് വിശ്വനാഥ്‌ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. കൂടാതെ, സമാനമായ രീതിയിൽ കാശിയിലെയും മധുരയിലെയും മസ്ജിദുകൾ പൊളിച്ചു മാറ്റണമെന്നും ആഹ്വാനം ചെയ്തിരുന്നു. അതേവർഷം ഡിസംബർ ഏഴിന് രാജസ്ഥാനിൽ യുവാവിനെ ചുട്ടുകൊന്ന സംഭവത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയിക്കുന്ന എല്ലാ മുസ്ലിങ്ങളുടെയും അവസ്ഥ ഇതായിരിക്കുമെന്നു പറഞ്ഞും ഇയാൾ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇതിനെതിരെയും പൊലീസിന് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല.

 

തുടർച്ചയായി വർ​ഗീയ-വിദ്വേഷ- മതസ്പർധാ പോസ്റ്റുകളും കലാപ ആഹ്വാനങ്ങളും നടത്തിയിട്ടും അതിനെതിരെ പരാതി ലഭിച്ചാലും പൊലീസ് പ്രതീഷ് വിശ്വനാഥിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്ന വിമർശനം ശക്തമാണ്.

April 02, 2020, 14:09 pm

Advertisement