12 Wednesday
May , 2021
7.10 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

പ്രവാസി ഫോറം സ്ഥാപക നേതാവ് മുഹമ്മദ് ശരീഫ് നിര്യാതനായി



കരുനാ​ഗപ്പള്ളി: പ്രവാസി ഫോറം കേരളയുടെ സ്ഥാപക വൈസ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് കാട്ടുംപുറത്ത് നിര്യാതനായി. മൃതദേഹം പുത്തൻതെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.

 

സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവസാന്നിധ്യമായിരുന്നു. മതവിദ്യാഭ്യാസ സ്ഥാപനങ്ങളായ ഖാദിസിയ സ്ഥാപനങ്ങളുമായും അദ്ദേഹം അടുത്തബന്ധം പുലർത്തിയിരുന്നു.

 

ശരീഫ് കാട്ടുംപുറത്തിന്റെ വേര്‍പാടില്‍ പ്രവാസി ഫോറം അനുശോചിച്ചു

 

കോട്ടയം: പ്രവാസി ഫോറം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കരുനാഗപ്പള്ളി സ്വദേശിയുമായ ശരീഫ് കാട്ടുംപുറത്തിന്റെ വേര്‍പാടില്‍ പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം പറക്കാടന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക, സന്നദ്ധ സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ശരീഫ്.


അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പരേതന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കാളിയാകുന്നതായും വി എം സുലൈമാന്‍ മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

 

February 22, 2021, 19:02 pm

Advertisement

Advertisement