17 Thursday
October , 2019
3.50 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ജിദ്ദയില്‍ സൈന്‍ പ്രവാസി കോണ്‍ക്ലേവ് വെള്ളിയാഴ്ച

October 09, 2019, 20:50 pm

ജിദ്ദ: സ്വദേശവും പരദേശവും വ്യത്യസ്ത സാമൂഹിക സാമ്പത്തിക രാഷ്ട്രീയ തൊഴില്‍ പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൈന്‍ ജിദ്ദ പ്രവാസി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. നിരന്തരം ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ സൈന്‍ ജിദ്ദ ചാപ്റ്റര്‍ ഈ സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാം എന്നത് പഠനവിധേയമാക്കുകയാണ് പ്രവാസി കോണ്‍ക്ലേവ് 2019ന്റെ ലക്ഷ്യം.

 

ഈമാസം 11 വെള്ളിയാഴ്ച വൈകിട്ട് 3.30 മുതല്‍ കിലോ രണ്ടിലെ ഹോളിഡേ ഇന്‍ ഹോട്ടല്‍ നടക്കുന്ന പ്രവാസി കോണ്‍ക്ലേവിന് ഗവേഷണ പരിശീലന രംഗത്ത് ആഗോള തലത്തില്‍ ശ്രദ്ധേയനായ റാഷിദ് ഗസ്സാലി നേതൃത്വം നല്‍കും. അല്‍ അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ്  ഡോക്ടര്‍ ജംഷിദ് അഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കും. നേരത്തെ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷന്‍ 3.30ന് ആരംഭിക്കും. നാലിന് തുടങ്ങുന്ന പരിപാടി എട്ടരയ്ക്ക് അവസാനിക്കും.

 

ഇതു സംബന്ധിച്ചു ചേര്‍ന്ന സ്വാഗതസംഘം യോഗം സൈന്‍ ജിദ്ദാ ചാപ്റ്റര്‍ രക്ഷാധികാരികൂടിയായ സലാഹ് കാരാടന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് വരിക്കോടന്‍, നാസര്‍ വെളിയംകോട്, ജമാലുദ്ദീന്‍, ഹിഫ്‌സുറഹ്മാന്‍, കെ ടി ജുനൈസ് ബാബു, റസാഖ് ചേലക്കാട്, ഷമീം, കെ എം ഇര്‍ഷാദ്, ഫിനാന്‍സ് കണ്‍വീനര്‍ എം ഉമ്മര്‍കോയ സംസാരിച്ചു. എക്‌സിക്യൂട്ടീവ് കോഡിനേറ്റര്‍ മുഹമ്മദ് സാബിത് പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. സൈന്‍ ജിദ്ദാ ചാപ്റ്റര്‍ ഡയറക്ടര്‍ ഷാനവാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

October 09, 2019, 20:50 pm

Advertisement