20 Monday
January , 2020
6.07 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

പ്രവാസി മഹോത്സവം 2020: ഫൈസലിയ്യ മേഖലാ കായിക മത്സരങ്ങൾ സമാപിച്ചു

December 08, 2019, 09:02 am

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദാ സെൻട്രൽ കമ്മിറ്റി ജനുവരി അവസാന വാരം ജിദ്ദയിൽ സംഘടിപ്പിക്കുന്ന പ്രവാസി മഹോത്സവം 2020 മെഗാ ഇവന്റിന് മുന്നോടിയായുള്ള ഫൈസലിയ്യ മേഖലാ കായിക മത്സരങ്ങൾ സമാപിച്ചു.


ഹയ്യസ്സാമിർ അക്കാദമിക സ്‌റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം പ്രവാസി ജിദ്ദാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. ഫൈസലിയ്യ യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാരായി.
വിജയികൾക്ക് റഹീം ഒതുക്കുങ്ങൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.പി. അഷ്‌റഫ്, ഫൈസലിയ്യാ മേഖലാ പ്രസിഡന്റ് ദാവൂദ് രാമപുരം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപന ദിവസം നടന്ന വാശിയേറിയ ഫുട്‌ബോൾ മത്സരത്തിൽ റൗദ ടീമിനെ പരാജയപ്പെടുത്തി ബവാദി ജേതാക്കളായി.


മറ്റു മത്സര വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ. ക്രിക്കറ്റ്: ടീം ഹിറ, ടീം ഫൈസലിയ്യ, ടീം റൗദ. വടംവലി: ടീം ബവാദി, ടീം സഫ, ടീം ഹിറ. ബാഡ്മിന്റൺ: സുഹൈർ, നൗഷാദ് (ഫൈസലിയ്യ), ഫാസിൽ, അമീർ (ഫൈസലിയ്യ), സർജാസ്, നൗഷാദ് (സഫ). കാരംസ്: അഷ്‌കർ മധുരക്കറിയൻ, ഫിറോസ് (ഫൈസലിയ്യ), ഇല്യാസ് തൂമ്പിൽ, ഷഫീഖ് (സഫ), നൗഷാദ്, അമീർ കാളികാവ് (ഫൈസലിയ്യ). ചെസ്: അജ്മൽ ഗഫൂർ, ഖാസിം, ഇല്യാസ് തൂമ്പിൽ. നീന്തൽ: സാജിദ് ഈരാറ്റുപേട്ട, ഉമൈർ പുന്നപ്പാല, ഇല്യാസ് തൂമ്പിൽ. 100 മീ. ഓട്ടം: ഉമൈർ പുന്നപ്പാല, ഹാരിസ്, സുഹൈൽ. നടത്തം: സഹീർ കോഴിക്കോട്, സുഹൈൽ, താഹിർ ജാവേദ്.


യൂസുഫ് കൂട്ടിൽ, അബ്ദുസ്സുബ്ഹാൻ, മുനീർ ഇബ്രാഹിം തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

December 08, 2019, 09:02 am

Advertisement