7 Tuesday
July , 2020
5.07 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിൽ; സൗജന്യ അരി നവംബർ അവസാനം വരെ തുടരുമെന്നും പ്രധാനമന്ത്രി



ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നും കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച വൈകീട്ട് നാലിന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. നവംബർ അവസാനം വരെ സൗജന്യ ധാന്യവിതരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

രാജ്യം അൺലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. മഴക്കാലത്തിലേക്ക് കടക്കുന്നത് എന്നതിനാൽ ഇതുസംബന്ധിച്ച ധാരാളം അസുഖങ്ങളും ഉണ്ടാവും.. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നാം ഘട്ട അൺലോക്ക് ആരംഭിച്ചപ്പോൾ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.


 

ഗരീബ് കല്യാൺ റോ​സ്​ഗാർ യോജന പ്രകാരം ഏതാനും മാസങ്ങൾക്കിടെ കർഷകർക്ക് 18000 കോടി രൂപ അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്തു. 80 കോടി ജനങ്ങൾക്ക് അഞ്ചുകിലോ അരിയും ഒരു കിലോ പരിപ്പും മാസംതോറും വിതരണം ചെയ്യുന്നുണ്ട്. ഇത് നവംബർ അവസാനം വരെ തുടരും.

 

 

ഒരു രാജ്യം ഒരു റേഷൻ കാർഡ് രീതി പ്രാവർത്തികമാവുന്നതോടെ കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ സഹായകമാവുമെന്നും മോദി വ്യക്തമാക്കി.

 

 

June 30, 2020, 16:46 pm

Advertisement