24 Tuesday
November , 2020
5.09 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; ആരും തട്ടിപ്പിൽ വീഴരുതെന്ന് പൃഥിരാജും സുപ്രിയയും


കൊച്ചി: നടന്‍ പൃഥിരാജിന്റെ മകള്‍ അലംകൃതയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അല്ലി പൃഥിരാജ് എന്ന പേരിലാണ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഇത് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ പറയുന്നു. എന്നാൽ മകളുടെ പേരിലുള്ള ഈ വ്യാജ അക്കൗണ്ടിനെതിരെ രംഗത്തു വന്നിരിക്കുകയാണ് പൃഥിരാജും സുപ്രിയയും.

 

ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നും പൃഥിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ഇത്തരം തട്ടിപ്പുകളിൽ ആരും വീഴരുതെന്നും പൃഥിരാജ് പറഞ്ഞു.

 

‘ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറ് വയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാവുമ്പോള്‍ അവള്‍ക്ക് അതിനെക്കുറിച്ച് തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്’- പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

 

പൃഥിരാജും സുപ്രിയയും വളരെ വിരളമായി മാത്രമേ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുള്ളൂ. 

November 10, 2020, 10:03 am

Advertisement

Advertisement